
അഹമ്മദാബാദ്: ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് ടീമിലെത്തിച്ച യുവതാരം റോബിന്‍ മിന്‍സിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റതോടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബി ആര്‍ ശരത്തിനെയാണ് ഗുജറാത്ത് മിന്‍സിന്‍റെ പകരക്കാരനായി ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയിട്ടുള്ള താരമാണ് 27കാരനായ ശരത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ശരത് ഗുജറാത്തിലെത്തുന്നത്. കർണാടകയ്‌ക്കായി 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 43 ലിസ്റ്റ് എ മത്സരങ്ങളും 28 ടി20 മത്സരങ്ങളുംകളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് റോബിന്‍ മിന്‍സ് ഓടിച്ച കാവസാക്കിയുടെ സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ റോബിന്‍ മിന്‍സിന്‍റെ ബൈക്കിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നുവെങ്കിലും താരത്തിന് നിസാര പരിക്കുകളായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബിന്‍ മിന്‍സ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പിതാവ് ഫ്രാന്‍സിസ് മിന്‍സും വ്യക്താക്കിയിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ കൂടിയായ യുവതാരം റോബിന്‍ മിന്‍സിനെ ഐപിഎല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് സ്വന്തമാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഐപിഎല്‍ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം കൂടിയാണ് വമ്പനടികള്‍ക്ക് പേരുകേട്ട റോബിന്‍ മിന്‍സ്.
ജാര്‍ഖണ്ഡിനായി ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കളിച്ചിട്ടില്ലെങ്കിലും അണ്ടര്‍ 19, അണ്ടര്‍ 25 ടീമുകള്‍ക്കായി മിന്‍സ് കളിച്ചിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച റോബിന്‍ മിന്‍സിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് റാഞ്ചിയിലെ ബിര്‍സാ മുണ്ട വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. എം എസ് ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയായ റോബിന്‍ മിന്‍സ് ഇടം കൈയന്‍ ബാറ്ററാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!