
ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിൽ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് പതിവുപോലെ പ്രധാനി. 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന സഞ്ജു 152 മത്സരങ്ങളിൽ 3888 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് സെഞ്ചുറികളും 20 ഫിഫ്റ്റികളുമുള്ള സഞ്ജുവിന് 29.23 ബാറ്റിംഗ് ശരാശരിയും 137.19 സ്ട്രൈക്ക് റേറ്റുമുണ്ട്. 182 സിക്‌സറുകള്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് കരുത്ത് കാട്ടുന്നു. ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡും മത്സരപരിചയവുമുള്ള മലയാളി താരമാണ് സഞ്ജു.
തമിഴ്നാടിനായി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാര്യരും ഇത്തവണ ഐപിഎല്ലിലുണ്ട്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് സന്ദീപിനെ അവസാന നിമിഷം സ്വന്തമാക്കുകയായിരുന്നു. സന്ദീപിനെ ഇത്തവണ മിനി താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. സന്ദീപ് വാര്യര്‍ ഐപിഎല്ലില്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ഭാഗമായിരുന്നു. ഐപിഎല്‍ കരിയറിലെ അഞ്ച് കളിയിൽ രണ്ട് വിക്കറ്റാണ് സമ്പാദ്യം. കേരളത്തിന്‍റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്‌ണു വിനോദ് ഇക്കുറി മുംബൈ ഇന്ത്യന്‍സിനായി കളിക്കും. ഐപിഎല്ലിൽ ആറ് കളിയിൽ 56 റൺസാണ് വിഷ്‌ണു ഇതുവരെ നേടിയിട്ടുള്ളത്.
മറുനാടൻ മലയാളിതാരങ്ങളും ഐപിഎല്ലില്‍ ശ്രദ്ധേയമാണ്. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ താരമാണ്. 57 ഐപിഎല്‍ മത്സരങ്ങളില്‍ 1521 റണ്‍സ് പടിക്കലിനുണ്ട്. രഞ്ജി ട്രോഫിയിൽ മുംബൈയുടെ താരമായ ശ്രേയസ് അയ്യര്‍ ഐപിഎല്‍ പതിനേഴാം സീസണില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനാണ്. കേരളത്തിനായി കളിക്കുന്ന കർണാടകക്കാരന്‍ ശ്രേയസ് ഗോപാലിനെ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ 49 കളിയിൽ 180 റൺസും 49 വിക്കറ്റും താരം നേടിയിട്ടുണ്ട്. പതിവുപോലെ സഞ്ജു സാംസണിലേക്ക് തന്നെയാണ് മലയാളി ആരാധകരുടെ കണ്ണുകള്‍ നീളുന്നത്. ഐപിഎല്‍ 2024ലെ പ്രകടനം ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ സഞ്ജുവിന് നിര്‍ണായകമാണ്.
Read more: രണ്ട് ഉറപ്പുകള്‍; ധോണിക്ക് സവിശേഷ റോള്‍, അത്ഭുത താരത്തിന് അരങ്ങേറ്റം; സിഎസ്‌കെ സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!