
ദുബായ്: ഐസിസിയുടെ ഏപ്രില്‍ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്. വനിതകളില്‍ ഓസ്‌ട്രേലിയയുടെ അലീസ ഹീലിയാണ് മികച്ച താരം.
കൊവിഡ്: പിയുഷ് ചൗളയുടെ പിതാവ് മരിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബറിനെ നേട്ടത്തിലെത്തിച്ചത്. മൂന്നാം ഏകദിനത്തില്‍ 82 പന്തില്‍ 94 റണ്‍സെടുത്തതോടെ 13 റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്ന് കരിയറിലെ മികച്ച പോയിന്‍റായ 865ല്‍ എത്തിയിരുന്നു താരം. മൂന്നാം ടി20യില്‍ 59 പന്തില്‍ 122 റണ്‍സെടുത്ത് പാകിസ്ഥാനെ വിജയിപ്പിക്കുകയും ചെയ്തു ബാബര്‍ അസം.
രാജ്യത്തിന്‍റെ കൊവിഡ് പോരാട്ടം; 30 കോടി രൂപ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമുടമകള്‍
അതേസമയം ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് അലീസ ഹീലിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 51.66 ശരാശരിയിലും 98.72 സ്‌ട്രൈക്ക് റേറ്റിലും 155 റണ്‍സ് നേടി പരമ്പരയിലെ മികച്ച റണ്‍വേട്ടക്കാരിയായിരുന്നു. ഹീലിയുടെ കരുത്തില്‍ പരമ്പര ഓസ്‌ട്രേലിയന്‍ വനിതകള്‍ തൂത്തുവാരിയിരുന്നു.
കോലിയും രോഹിത്തും ബുമ്രയുമില്ലാതെ ജൂലൈയില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!