
വെല്ലിംഗ്ടണ്‍: ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ 40 പന്തില്‍ 55 റണ്‍സടിച്ച ബാബര്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനൊപ്പം(56 പന്തില്‍ 69)ഓപ്പണിംഗ് വിക്കറ്റില്‍ 101 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി.
ഇന്ന് അര്‍ധസെഞ്ചുറി നേടിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികക്കുന്ന ഏഷ്യന്‍ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് ബാബര്‍ സ്വന്തമാക്കിയത്. വിരാട് കോലിയുടെ റെക്കോര്‍ഡാണ് ബാബര്‍ മറികടന്നത്. 251 ഇന്നിംഗ്സിലാണ് ബാബര്‍ 11000 റണ്‍സ് പിന്നിട്ടത്. വിരാട് കോലി 261 ഇന്നിംഗ്സിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിട്ടത്. 262 ഇന്നിംഗ്സില്‍ 11000 പിന്നിട്ട ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
74 റണ്‍സിന്‍റെ കൂറ്റന്‍ ജയം; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ
രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് തികക്കുന്ന പതിനൊന്നാമത്തെ മാത്രം പാക് ബാറ്ററാണ് ബാബര്‍. 42 ടെസ്റ്റില്‍ 3122 റണ്‍സും 92 ഏകദിനങ്ങളില്‍ 4664 റണ്‍സും 91 ടി20 മത്സരങ്ങളില്‍ 3216 റണ്‍സുമാണ് ബാബറിന്‍റെ പേരിലുള്ളത്. ടി20 ക്രിക്കറ്റിലെ അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും ബാബര്‍ ഇന്ന് പിന്നിലാക്കി.
ഇന്നത്തെ അര്‍ധെസെഞ്ചുറിയോടെ ബാബറിന്‍റെ പേരില്‍ ടി20 ക്രിക്കറ്റില്‍ 29 അര്‍ധസെഞ്ചുറികളായി. 28 അര്‍ധസെഞ്ചുറികളുള്ള രോഹിത്തിനെയാണ് ബാബര്‍ പിന്നിലാക്കിയത്. 33 അര്‍ധസെഞ്ചുറികളുള്ള വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമത്.
കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി