അടുത്ത ഇന്നിംഗ്സ് വിരാട് കോലിക്ക് ഏറെ നിര്‍ണായകമെന്ന് വസീം ജാഫര്‍

By Gopalakrishnan CFirst Published Jul 15, 2022, 8:07 PM IST
Highlights

ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ കളിക്കണോ വിടണോ എന്ന കാര്യത്തില്‍ കോലിക്കുള്ള അനിശ്ചിതത്വമാണ് ബൗളര്‍മാര്‍ മുതലാക്കുന്നതെന്നും ഇതില്‍ കോലി പരിഹാരം കാണുന്നതുവരെ ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞുകൊണ്ടേയിരിക്കുമെന്നും ജാഫര്‍ പറഞ്ഞു.

മുംബൈ: ടെസ്റ്റ്, ടി20  പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയിലും നിരാശപ്പെടുത്തിയതോടെ വിമര്‍ശനങ്ങളുടെ പിച്ചിലാണ് വിരാട് കോലി. വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തി കോലി സെഞ്ചുറി നേടുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് മൂന്ന് വര്‍ഷമാകുന്നു. ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കളിക്കാന്‍ പോകുന്ന ഇന്നിംഗ്സ് കോലിക്ക് ഏറെ നിര്‍ണായകമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.

ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ കളിക്കണോ വിടണോ എന്ന കാര്യത്തില്‍ കോലിക്കുള്ള അനിശ്ചിതത്വമാണ് ബൗളര്‍മാര്‍ മുതലാക്കുന്നതെന്നും ഇതില്‍ കോലി പരിഹാരം കാണുന്നതുവരെ ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞുകൊണ്ടേയിരിക്കുമെന്നും ജാഫര്‍ പറഞ്ഞു. രണ്ടാം ഏകദിനത്തില്‍ കോലി മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ എതിരാളികള്‍ എല്ലായ്പ്പോഴും കോലിയെ പരീക്ഷിക്കാനായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞുകൊണ്ടേയിരിക്കും. ഇംഗ്ലണ്ടിനെതിരെയും അത് തന്നൊന് സംഭവിച്ചത്.

മൂന്നാം ഏകദിനത്തിന് മുമ്പ് മൂന്ന് താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കി ഇംഗ്ലണ്ട്

ഡേവിഡ് വില്ലിയുടെ ആ പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ കോലിക്ക് കഴിയുമായിരുന്നില്ല. ഫുള്‍ ലെങ്ത് പന്തായിരുന്നെങ്കില്‍ അദ്ദേഹത്തിന് അനായാസം കളിക്കാമായിരുന്നു. അതുകൊണ്ടുതന്നെ ഏതൊക്കെ പന്തുകള്‍ കളിക്കാതെ വിടണം, ഏതൊക്കെ കളിക്കണമെന്ന കാര്യത്തില്‍ കോലിക്ക് നിശ്ചയമുണ്ടായിരിക്കണം. ഇനിയുള്ള ഓരോ ഇന്നിംഗ്സുകളും കോലിക്ക് നിര്‍ണായകമാണ്. ഓരോ പരാജയങ്ങളും അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമേറ്റും. സ്വന്തം സ്ഥാനത്തെക്കുറിച്ച് തന്നെ സംശയങ്ങള്‍ ഉണര്‍ത്തും.

വിരാട് കോലിക്ക് വിശ്രമമോ, എന്തിന്; തുറന്നടിച്ച് മുന്‍ സെലക്‌ടര്‍

ഈ സാഹചര്യത്തില്‍ ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ പോകുന്ന ഇന്നിംഗ്സ് കോലിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കുമെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചതിനെയും ജാഫര്‍ വിമര്‍ശിച്ചു. ടി20 ടീമിലെങ്കിലും കളിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് തന്‍റെ ടച്ച് നിലനിര്‍ത്താനാവുമായിരുന്നുവെന്ന് ജാഫര്‍ പറഞ്ഞു. ഈ ഇടവേള കോലിയെ സഹായിക്കുമോ എന്ന് തനിക്കറിയില്ലെന്നും ജാഫര്‍ വ്യക്തമാക്കി.

click me!