രഞ്ജിയില്‍ കേരളത്തിനെതിരെ ഗുജറാത്തിന് മോശം തുടക്കം

By Web TeamFirst Published Dec 25, 2019, 11:11 AM IST
Highlights

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഗുജറാത്തിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 59 എന്ന നിലയിലാണ്.

സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഗുജറാത്തിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 59 എന്ന നിലയിലാണ്. പ്രിയങ്ക് പാഞ്ചല്‍ (10), ഭാര്‍ഗവ് മെരേ (0), പാര്‍ത്ഥിവ് പട്ടേല്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. കതന്‍ പട്ടേല്‍ (27), മന്‍പ്രീത് ജുനേജ (0) എന്നിവരാണ് ക്രീസില്‍. കേരളത്തിനായി കെ എം ആസിഫ് രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ്‍ ബാറ്റ്‌സ്മാനായിട്ടാണ് കളിക്കുന്നത്. മുഹമ്മദ് അസറുദ്ദീനാണ് വിക്കറ്റ് കീപ്പര്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഗുജറാത്തിനായി കളിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം താരത്തെ കളിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കേരള ടീം: സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍, പി രാഹുല്‍, മോനിഷ്.

click me!