
ട്രിനിഡാഡ്: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും വെളിച്ചക്കുറവുമെല്ലാം ക്രിക്കറ്റ് മത്സരങ്ങള്‍ വൈകുന്നതിന് കാരണമാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്സും ജമൈക്ക തലവാസും തമ്മില്‍ നടന്ന മത്സരം 15 മിനിറ്റോളം വൈകാന്‍ കാരണമായത് ഇതൊന്നുമല്ല. ഒരു പന്തായിരുന്നു. മത്സരത്തിന് മുമ്പ് പിച്ച് റോള്‍ ചെയ്തപ്പോള്‍ റോളറിനിടിയില്‍പ്പെട്ട പന്ത് പിച്ചില്‍ താഴ്ന്നു പോവുകയായിരുന്നു.
ഇത് പുറത്തെടുത്തെങ്കിലും പച്ചില്‍ പന്തിനറെ വലിപ്പത്തിലുള്ള കുഴി രൂപപ്പെട്ടു. തുടര്‍ന്ന് കുഴി മൂടിയാണ് മത്സരം തുടങ്ങാനായത്. ക്രിക്കറ്റില്‍ അപൂര്‍വമാണെങ്കിലും ഇതാദ്യമായല്ല റോളറിനടിയില്‍പ്പെട്ട പന്ത് പിച്ചില്‍ താഴ്ന്നു പോകുന്നത്. 2003ല്‍ ഹരാരെയില്‍ നടന്ന സിംബാബ്‌വെയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം പിച്ച് റോള്‍ ചെയ്തപ്പോള്‍ പന്ത് പിച്ചില്‍ താഴ്ന്നുപോയതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം കളി തുടങ്ങാന്‍ വൈകിയിരുന്നു.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടൂര്‍ണെന്റെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ പ്രതിരോധിച്ച ഗയാന ആമസോണ്‍ വിജയവുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ 118 റണ്‍സെ എടുത്തുള്ളുവെങ്കിലും 14 റണ്‍സിന് ആന്ദ്രേ റസലിന്റെ ജമൈക്ക തലവാസിനെ തോല്‍പ്പിച്ചു.
സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായ തലവാസിനായി ആന്ദ്രെ റസല്‍ 37 പന്തില്‍ 52 റണ്‍സെടുത്ത് പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല. മൂന്ന് കളികളില്‍ തലവാസിന്റെ രണ്ടാം തോല്‍വിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!