ബൗണ്ടറിക്ക് പുറത്ത് ബോള്‍ ബോയിയുടെ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ച്, അവനെ കെട്ടിപ്പിടിച്ച് കോളിന്‍ മണ്‍റോ

Published : Mar 05, 2024, 12:10 PM IST
ബൗണ്ടറിക്ക് പുറത്ത് ബോള്‍ ബോയിയുടെ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ച്, അവനെ കെട്ടിപ്പിടിച്ച് കോളിന്‍ മണ്‍റോ

Synopsis

മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് സല്‍മിയുടെ തുടര്‍ജയങ്ങളുടെ പരമ്പര തകര്‍ത്ത് ആദ്യ ജയം നേടി. 29 റണ്‍സിനായിരുന്നു യുണൈറ്റഡിന്‍റെ ജയം.

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ബൗണ്ടറി ലൈനിന് പുറത്ത് ബോള്‍ ബോയിയുടെ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ച് കണ്ട് അന്തംവിട്ട് ആരാധകര്‍. ഇന്നലെ നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ്-പെഷവാര്‍ സാല്‍മി മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം.

ക്യാച്ചെടുക്കുന്നതിന് തൊട്ടു മുമ്പ് സമാനമായൊരു സിക്സ് കൈയിലൊതുക്കാന്‍ ബോള്‍ ബോയ് ശ്രമിച്ചിരുന്നു. എന്നാല്‍ പന്ത് കൈയില്‍ നിന്ന് വഴുതിപ്പോയി. പിന്നാലെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പെഷവാര്‍ യുണൈറ്റഡിന്‍റെ ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ ബോള്‍ ബോയിയോട് എങ്ങനെയാണ് ക്യാച്ചെടുക്കേണ്ടതെന്ന് കോച്ചിംഗ് ക്ലാസ് കൊടുക്കുന്നതും കാണാമായിരുന്നു. ക്യാച്ച് നഷ്ടമായതില്‍ ബോള്‍ ബോയിയെ ആശ്വസിപ്പിച്ചശേഷം മണ്‍റോ ഫീല്‍ഡിംഗ് തുടര്‍ന്നു.

എല്ലിസ് പെറിയുടെ പടുകൂറ്റൻ സിക്സില്‍ ടാറ്റ പഞ്ചിന്‍റെ വിന്‍ഡോ ഗ്ലാസ് തവിടുപൊടി-വീഡിയോ

പിന്നീട് സല്‍മിയുടെ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറില്‍ ആരിഫ് യാക്കൂബ് അടിച്ച സിക്സ് പിടിക്കാനായി ബൗണ്ടറിയില്‍ നിന്ന കോളിന്‍ മണ്‍റോ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണ്‍റോ ഓടിയെത്തുമ്പോഴേക്കും പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറന്ന് സിക്സായിരുന്നു. പക്ഷെ മണ്‍റോക്ക് ഒപ്പം ബൗണ്ടറി ലൈനിന് പുറത്ത് തൊട്ടുപിന്നാലെ ഓടിയെത്തിയ ബോള്‍ ബോയി സ്ലൈഡ് ചെയ്ത് ആ സിക്സ് മനോഹരമായി പന്ത് കൈയിലൊതുക്കി. ഇതിന് പിന്നാലെ ബോള്‍ ബോയിയെ കെട്ടിപ്പിടിച്ച മണ്‍റോ അവനെ എടുത്തുയര്‍ത്തുകയും ചെയ്തു.

മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് സല്‍മിയുടെ തുടര്‍ജയങ്ങളുടെ പരമ്പര തകര്‍ത്ത് ആദ്യ ജയം നേടി. 29 റണ്‍സിനായിരുന്നു യുണൈറ്റഡിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് 51 പന്തില്‍ 80 റണ്‍സടിച്ച ഷദാബ് ഖാന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചു. ആഗ സല്‍മാനും(37), ജോര്‍ദാന്‍ കോക്സും(26) അസം ഖാനും യുണൈറ്റഡിനായി തിളങ്ങി.

ദി ഈസ് റോങ്, രഞ്ജി സെമിയിലെ തോൽവി; ക്യാപ്റ്റനെ പരസ്യമായി തള്ളിപ്പറഞ്ഞ് തമിഴ്നാട് കോച്ച്, മറുപടിയുമായി ഡി കെ

മറുപടി ബാറ്റിംഗില്‍ മൂന്ന് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ സല്‍മി 18-5 എന്ന നിലയില്‍ തകര്‍ന്നെങ്കിലും അമര്‍ ജമാലിന്‍റെ അര്‍ധസെഞ്ചുറി(87) അവരെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍