ഷാക്കിബ് തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published May 20, 2021, 5:23 PM IST
Highlights

ഐപിഎല്‍ കളിക്കേണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനും ഷാക്കിബ് ഉണ്ടായിരുന്നില്ല. ഷാക്കിബിനൊപ്പം വിട്ടുനിന്ന രാജസ്ഥാന്‍ റോയല്‍സ് താരം മുസ്തഫിസുര്‍ റഹ്‌മാനെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
 

ധാക്ക: ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശ് ടീമില്‍ തിരിച്ചെത്തി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളില്‍  ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഷാക്കിബ് ഇടം നേടിയത്. 15 അംഗ ടീമിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. തമീം ഇഖ്ബാലാണ് ടീമിനെ നയിക്കുക. 

ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഷാകിബ് പിന്‍മാറായിരുന്നു. മാത്രമല്ല, ഐപിഎല്‍ കളിക്കേണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനും ഷാക്കിബ് ഉണ്ടായിരുന്നില്ല. ഷാക്കിബിനൊപ്പം വിട്ടുനിന്ന രാജസ്ഥാന്‍ റോയല്‍സ് താരം മുസ്തഫിസുര്‍ റഹ്‌മാനെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് പേരെ ബംഗ്ലാദേശ് ഒഴിവാക്കി. നസ്മുള്‍ ഹുസൈന്‍, മുഹമ്മദ് നെയിം, അല്‍- ആമിന്‍ ഹുസൈന്‍ എന്നിവരാണ് പുറത്തായത്. ധാക്ക, ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരം.  

ബംഗ്ലാദേശ് ടീം: തമീം ഇഖ്ബാല്‍ (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്പിഖര്‍ റഹീം, മുഹമ്മദ് മിതുന്‍, മെഹ്‌മുദുള്ള റിയാദ്, ആഫീഫ് ഹുസൈന്‍, മെഹിദി ഹസന്‍ മിറാസ്, മുഹമ്മദ് സെയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, സൗമ്യ സര്‍ക്കാര്‍, മൊസദെക് ഹുസൈന്‍, മഹെദി ഹസന്‍, ഷൊറിഫുല്‍ ഇസ്ലാം.

click me!