ചിറ്റഗോങ് ടെസ്റ്റ്: അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ടോസ് നഷ്ടം

Published : Sep 05, 2019, 10:03 AM IST
ചിറ്റഗോങ് ടെസ്റ്റ്: അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ടോസ് നഷ്ടം

Synopsis

ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഫ്ഗാന്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ അഫ്ഗാന്‍- ബംഗ്ലാദേശ് മത്സരം നടക്കുന്നത്.

ലോകകപ്പിന് ശേഷം ബംഗ്ലാ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് മത്സരം കൂടിയാണിത്. ടീമിലേക്ക് തിരിച്ചെത്തിയ ടസ്‌കിന്‍ അഹമ്മദിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. 

ബംഗ്ലാദേശ് ടീം: സൗമ്യ സര്‍ക്കാര്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), മഹ്മുദുള്ള, ലിറ്റണ്‍ ദാസ്, മൊസദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍.

അഫ്ഗാന്‍ ടീം: ഇഹ്‌സാനുള്ള ജനാത്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, അഫ്‌സര്‍ സസൈ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), യാമിന്‍ അഹമ്മദ്‌സായ്, ക്വയ്‌സ് അഹമ്മദ്, സാഹിര്‍ ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍