കോലിയേക്കാള്‍ മുകളിലോ ബുമ്ര; ശ്രദ്ധേയമായി ഇര്‍ഫാന്‍ പത്താന്‍റെ പ്രശംസ

Published : Sep 04, 2019, 09:14 PM ISTUpdated : Sep 04, 2019, 09:16 PM IST
കോലിയേക്കാള്‍ മുകളിലോ ബുമ്ര; ശ്രദ്ധേയമായി ഇര്‍ഫാന്‍ പത്താന്‍റെ പ്രശംസ

Synopsis

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാട്രിക്കടക്കം ബുമ്ര 13 വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെയാണ് പത്താന്‍റെ പ്രശംസ

മുംബൈ: ജസ്‌പ്രീത് ബുമ്രയെ ഇന്ത്യന്‍ ടീമിലെ 'ഏറ്റവും പ്രധാനപ്പെട്ട താരം' എന്ന് വിശേഷിപ്പിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാട്രിക്കടക്കം ബുമ്ര 13 വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെയാണ് പത്താന്‍റെ പ്രശംസ. 

ബുമ്ര കളിക്കാതിരിക്കുമ്പോള്‍ അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും വലിയ നഷ്ടം. അത്രത്തോളം പ്രധാന്യമാണ് ബുമ്രയ്ക്ക് ഇന്ത്യന്‍ ടീമിലുള്ളത്. ബുമ്രയാണ് ടീമിലെ ഏറ്റവും പ്രധാന താരം. ബുമ്രയെ പോലൊരു താരത്തെ ലഭിച്ചത് ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണ്. ബുമ്രക്ക് ശേഷമുള്ള ടീം ഇന്ത്യയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലും മികവ് തെളിയിക്കുന്ന ബൗളറാണ് ബുമ്രയെന്നും പത്താന്‍ പറഞ്ഞു.

ബുമ്രയുടെ അവസാന ഹാട്രിക്കായിരിക്കില്ല ഇതെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. ബുമ്രയ്ക്ക് മുന്‍പ് ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക് നേടിയ താരമാണ് ഇര്‍ഫാന്‍ പത്താന്‍. പാക്കിസ്ഥാനെതിരെ 2006ല്‍ കറാച്ചി ടെസ്റ്റിലായിരുന്നു പത്താന്‍റെ ഹാട്രിക്. സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ഹാട്രിക് നേടിയിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം