ഐസിസി ഏകദിന റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ് താരങ്ങള്‍, കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു

By Web TeamFirst Published Jan 27, 2021, 2:40 PM IST
Highlights

കരിയറില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. പേസര്‍ മുസ്തഫിസുര്‍ റഹ്്മാനും വന്‍ നേട്ടമുണ്ടാക്കി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം എട്ടാം റാങ്കിലെത്തി. 

ദുബായ്: ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിച്ചുച്ചാട്ടം നടത്തി ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മെഹിദി നാലാം സ്ഥാനത്തെത്തി. കരിയറില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. പേസര്‍ മുസ്തഫിസുര്‍ റഹ്്മാനും വന്‍ നേട്ടമുണ്ടാക്കി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം എട്ടാം റാങ്കിലെത്തി. 

ഒരു ഇന്ത്യന്‍ താരം മാത്രമാണ് ആദ്യ പത്തിലുള്ളത്. മൂന്നാം റാങ്കിലുള്ള ജസ്പ്രീത് ബുമ്രയാണത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാന്റെ മുജീബ് റഹ്‌മാന്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ, ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങളില്‍.

കളി മതിയാക്കിയ പാക് പേസര്‍ മുഹമ്മദ് ആമിര്‍ ഒമ്പതാമതും പാറ്റ് കമ്മിന്‍സ് പത്താം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാതാരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഷാക്കിബ് ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്. മുഹമ്മദ് നബി (അഫ്ഗാന്‍), ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ഇമാദ് വസീം (പാകിസ്ഥാന്‍) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 

ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആറാം സ്ഥാനതത്തെത്തി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, സീന്‍ വില്യംസ് എന്നിവരാണ് ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരുെട റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മാറ്റമൊന്നമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. രോഹിത് ശര്‍മ രണ്ടാമതുണ്ട്.

click me!