
അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഹോങ്കോംഗിനെ തോല്‍പ്പിച്ച അവര്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
അഫ്ഗാന്‍, ഹോങ്കോംഗിനെ പരാജയപ്പെടുത്തി ആത്മവിശ്വാസത്തിലാണ്. ഇന്ന് ജയിച്ചാല്‍ അഫ്ഗാന്‍, ശ്രീലങ്കയ്‌ക്കൊപ്പം സൂപ്പര്‍ ഫോറിലെത്തും. ഇനി ജയിച്ചാല്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സര ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. അഫ്ഗാന്റെ രണ്ടാം മത്സരമാണിത്. ഇനി അവര്‍ക്ക് ശ്രീലങ്കയുമായി മറ്റൊരു മത്സരം അവശേഷിക്കുന്നുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ബംഗ്ലാദേശ്: തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ്( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്‍, തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, നസും അഹമ്മദ്, നൂറുല്‍ ഹസന്‍, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്.
അഫ്ഗാനിസ്ഥാന്‍: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, ഗസന്‍ഫര്‍, ഫസല്‍ഹഖര്‍ ഫാറൂഖി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!