കോലിക്ക് 100 ഇല്ലാത്ത 1000 ദിവസം! ഒളിയമ്പ് എയ്ത് ബാർമി ആർമി; കണക്ക് നിരത്തി വായടപ്പിച്ച് ഇന്ത്യൻ ഫാൻസ്

By Gopala krishnanFirst Published Aug 19, 2022, 7:58 PM IST
Highlights

'പെംഗ്ലണ്ട്' ആഷസ് ജയിച്ചിട്ട് 2450 ദിവസമായെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കെല്ലാം ചേര്‍ന്ന് ആകെ 59 സെഞ്ചുറികള്‍ മാത്രമുള്ളപ്പോള്‍ കോലിക്ക് 70 സെഞ്ചുറികളുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. ബെന്‍ സ്റ്റോക്സ് ബാറില്‍ തല്ലുണ്ടാക്കിയ ചിത്രം വെച്ച് ഇതു കഴിഞ്ഞിട്ട് ഇന്നേക്ക് 1788 ദിവസമെന്ന് മറ്റൊരു ആരാധകന്‍റെ ട്വീറ്റെത്തി.

മുംബൈ: വിരാട് കോലി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ട് ഇന്നേക്ക് 1000 ദിവസം പൂർത്തിയായി. ട്വിറ്ററിൽഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ആരാധക കൂട്ടായ്മയായ ബാർമി ആർമി 1000 ഡേയ്സ് എന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ ട്വിറ്റർ യുദ്ധവും മുറുകുകയാണ്. ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ഇന്ത്യൻ ആരാധകരും തിരിച്ചടിച്ചു.

3,532 days since England last won any format series against India in India. 😉

— Mufaddal Vohra (@mufaddal_vohra)

'പെംഗ്ലണ്ട്' ആഷസ് ജയിച്ചിട്ട് 2450 ദിവസമായെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്.

2450 days since Pengland won an Ashes series. pic.twitter.com/EDhFQHRaCv

— Cric Bug (@Unstoppable_49)

ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കെല്ലാം ചേര്‍ന്ന് ആകെ 59 സെഞ്ചുറികള്‍ മാത്രമുള്ളപ്പോള്‍ കോലിക്ക് 70 സെഞ്ചുറികളുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്.

Jason Roy + Johny bairstow + Jos Buttler + Ben Stokes = 59 International Centuries

Virat Kohli = 70 Centuries 💪🏻

— 𝐏𝐫𝐚𝐭𝐡𝐚𝐦 𝐀𝐠𝐫𝐚𝐰𝐚𝐥 ™ (@AgrawalMohit17)

ബെന്‍ സ്റ്റോക്സ് ബാറില്‍ തല്ലുണ്ടാക്കിയ ചിത്രം വെച്ച് ഇതു കഴിഞ്ഞിട്ട് ഇന്നേക്ക് 1788 ദിവസമെന്ന് മറ്റൊരു ആരാധകന്‍റെ ട്വീറ്റെത്തി.

 

1788 days since this pic.twitter.com/hK8GyzIejo

— MLNXTD (@HimeshJ45731035)

ലോകകപ്പ് വന്നശേഷം 16108 ദിവസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലണ്ടിന് ഒരു ലോകകപ്പ് ജയിക്കാനായതെന്നതായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്.

16108 days - Time taken by England to win a world cup of the game they invented.

That too on a boundary count due to a deflected over throws.

Shamelessness max. 😭😭😭

— MG (@ManeeshGiri_)

2019 നവംബർ 23ന് ബംഗ്ലാദേശിനെതിരെയാണ് വിരാട് കോലി അവസാനമായി സെഞ്ച്വറി നേടിയത്. തുടർന്ന് 79 ഇന്നിംഗ്സുകളിലും
കോലിക്ക് നൂറിലെത്താനായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, എകദിന, ടി20 പരമ്പരകളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കുശേഷം വിശ്രമം എടുത്ത വിരാട് കോലി ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 ടി20യിൽ 3308 റൺസും കോലി നേടിയിട്ടുണ്ട്.

'സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഒപ്പമുള്ളപ്പോഴും ഒറ്റയ്‌ക്കായി'; മാനസിക സമ്മര്‍ദ്ദങ്ങള്‍ വെളിപ്പെടുത്തി കോലി

കരിയറിലുടനീളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും 2014ൽ വിഷാദ രോഗത്തിന് അടിപ്പെട്ടുവെന്നും കോലി കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.കായികതാരങ്ങൾക്ക് സമ്മര്‍ദ്ദം സര്‍വസാധാരണമാണെന്നും ഇതില്‍ നിന്ന് മോചനം നേടാന്‍ വിശ്രമം അത്യാവശ്യമാണെന്നും കോലി പറഞ്ഞിരുന്നു.

click me!