രഞ്ജി ട്രോഫിക്ക് ഡിസംബറില്‍ തുടക്കമാവും, കേരളത്തിന്‍റെ എതിരാളികളായി

Published : Jul 22, 2022, 11:04 AM IST
രഞ്ജി ട്രോഫിക്ക് ഡിസംബറില്‍ തുടക്കമാവും, കേരളത്തിന്‍റെ എതിരാളികളായി

Synopsis

എലൈറ്റ് ഗ്രൂപ്പ് സിയിൽ ക‍ർണാടക, ജാർഖണ്ഡ്, സർവീസസ്, ചത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗോവ, പോണ്ടിച്ചേരി എന്നിവരാണ് കേരളത്തിന്‍റെ എതിരാളികൾ. 32 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങല്‍ നടക്കുക.

മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ഡിസംബർ 13ന് തുടക്കമാവും. ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്നാണ് സീസൺ. എട്ട് ടീമുകളുള്ള നാല് എലൈറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുളള പ്ലേറ്റ് ഗ്രൂപ്പുകളുമാണുള്ളത്.  എലൈറ്റ് ഗ്രൂപ്പിൽ ഓരോ ടീമിനം ഏഴ് മത്സരവും പ്ലേറ്റ് ഗ്രൂപ്പിൽ ഓരോ ടീമിനും അഞ്ച് മത്സരവുമാണ് ഉണ്ടാവുക.

എലൈറ്റ് ഗ്രൂപ്പ് സിയിൽ ക‍ർണാടക, ജാർഖണ്ഡ്, സർവീസസ്, ചത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗോവ, പോണ്ടിച്ചേരി എന്നിവരാണ് കേരളത്തിന്‍റെ എതിരാളികൾ. 32 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങല്‍ നടക്കുക. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരും ജയം, നെറ്റ് റണ്‍ റേറ്റ്, പോയന്‍റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകളിലെ അവസാന സ്ഥാനക്കാര്‍ പ്ലേറ്റ് ഗ്രൂപ്പ് വിജയികളുമായി പ്രീ ക്വാര്‍ട്ടര്‍ കളിക്കണം. ഇതിലെ വിജയികളും ക്വാര്‍ട്ടറിലെത്തും.

ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും കോലി ഫോമിലായാല്‍ മതിയെന്ന് കപില്‍ ദേവ്

ദുലീപ് ട്രോഫി മത്സരങ്ങളോടെയാകും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണ് തുടക്കമാവുക. സെപ്റ്റംബര്‍ എട്ടു മുതല്‍ 25 വരെയായിരിക്കും ദുലീപ് ട്രോഫി. 2019-20നുശേഷം ആദ്യമായാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. ദുലീപ് ട്രോഫിക്ക് പിന്നാലെ ഒക്ടോബര്‍ ഒന്നുമുതല്‍ ഇറാനി ട്രോഫി മത്സരം നടക്കും. 2018-2019 സീസണുശേഷം ആദ്യമായാണ് ഇറാനി ട്രോഫി മത്സരങ്ങള്‍ നടത്തുന്നത്. രഞ്ജി ചാമ്പ്യന്‍മാരായ മധ്യപ്രദേശും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാകും അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഇറാനി ട്രോഫി മത്സരം.

പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ കെ എല്‍ രാഹുലിന് കൊവിഡ്

ഇതിന് പിന്നാലെ ഒക്ടോബറിലും നവംബറിലുമായി വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കും. സയദ് മുഷ്താഖ് അലി ട്രോഫി ടി20യും സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്‍റും ഒക്ടോബർ 11 മുതൽ നവംബർ അഞ്ച് വരെ നടക്കും. വിജയ് ഹസാരെ ട്രോഫി ഏകദിനം നവംബർ 12 മുതൽ ഡിസംബർ രണ്ട് വരെയായിരിക്കും നടക്കുക. അടുത്തവര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ദേവ്‌ധര്‍ ട്രോഫി മത്സരങ്ങള്‍ക്ക് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ എ, ഇന്ത്യ ബി ടീമുകള്‍ക്ക് പുറമെ വിജയ് ഹസാരെ ട്രോഫി വിജയികളാണ് ദേവ്‌ധര്‍ ട്രോഫിയില്‍ മാറ്റുരക്കാറുള്ളത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍