
മുംബൈ: ഇംഗ്ലണ്ട് സീനിയര്‍ ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്‍റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 12 മുതല്‍ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട് എ ടീമിന്‍റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗ്രൗണ്ട് ബിയിലാണ് ദ്വിദിന സന്നാഹമത്സരം. 17ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രധാന ഗ്രൗണ്ടിലാണ് ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം. മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് എ ടീമിനെതിരെ കളിക്കുക.
ദ്വിദിന സന്നാഹ മത്സരത്തിനും ആദ്യ ടെസ്റ്റിനുമുള്ള 13 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാള്‍ താരം അഭിമന്യു ഈശ്വരനാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. യുവതാരങ്ങളായ സായ് സുദര്‍ശന്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, പ്രദോഷ് പോള്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. കെ എസ് ഭരത്തും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറൈലുമാണ് ആണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്.
നവദീപ് സെയ്നി, ആകാശ് ദീപ്, തുഷാര്‍ ദേശ്‌പാണ്ഡെ, വിദ്വത് കവരെപ്പ എന്നിവരാണ് പേസ് ബൗളര്‍മാരായി ടീമിലുള്ളത്. സ്പിന്നറായി കഴിഞ്ഞ ആഭ്യന്തര സീസണില്‍ രാജസ്ഥാനായി തിളങ്ങിയ മനവ് സുതറും ടീമിലെത്തി. ജനുവരി 25ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കമെന്ന നിലയിലാണ് ഇംഗ്ലണ്ട് എ ടീമും ഇന്ത്യ എ ടീമും പരമ്പര കളിക്കുന്നത്. രഞ്ജി ട്രോഫി മത്സരങ്ങളുടെ അതേസമയം തന്നെയാണ് ഈ മത്സരങ്ങളുമെന്നതിനാല്‍ രഞ്ജിയില്‍ വിവിധ ടീമുകള്‍ക്ക് തങ്ങളുടെ നിര്‍ണായക താരങ്ങളെ നഷ്ടമാവും.
ഇംഗ്ലണ്ട് എക്കെതിരായ പരമ്പരക്കുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടീദാർ, സർഫറാസ് ഖാൻ, പ്രദോഷ് രഞ്ജൻ പോൾ, കെഎസ് ഭരത്, മാനവ് സുത്താർ, പുൽകിത് നാരംഗ്, നവ്ദീപ് സൈനി, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ധ്രുവ് ജുറെൽ, ആകാശ് ദീപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!