ഇന്നിംഗ്സിനൊടുവില്‍ സ്കോറിംഗ് നിരക്ക് കൂട്ടുന്നതാണ് കോലിയുടെ ശൈലി. രോഹിത് ശര്‍മയുടെ സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ ആശങ്കക്ക് വകയില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം ക്യാപ്റ്റന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.

മുംബൈ: ടി20 ലോകകപ്പ് ടീമിലേക്ക് വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഒരുമിച്ച് പരിഗണിക്കില്ലെന്ന് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍ക്കര്‍ രോഹിത്തുമായും കോലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും സന്നദ്ധത അറിയിക്കുകയും ചെയ്തു. വിരാട് കോലി ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറിലിറങ്ങി കോലിയുടെ മെല്ലെപ്പോക്ക് നിലവിലെ സാഹചര്യത്തില്‍ ടീമിന് ഗുണകരമാവില്ല എന്നാണ് വിലയിരുത്തല്‍.

ഇന്നിംഗ്സിനൊടുവില്‍ സ്കോറിംഗ് നിരക്ക് കൂട്ടുന്നതാണ് കോലിയുടെ ശൈലി. രോഹിത് ശര്‍മയുടെ സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ ആശങ്കക്ക് വകയില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം ക്യാപ്റ്റന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. 2022ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലാണ് ഇരുവരും അവസാനമായി ഇന്ത്യക്കായി കളിച്ചത്. 11ന് തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം വൈകുന്നതും ഇരുവരെയും ടീമലുള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിനാലാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യൻ കളിക്കാരുടെ ഫ്ലൈറ്റ് മിസ്സാവാതെ 3 മത്സര പരമ്പര കളിക്കാനുള്ള വഴി നിർദേശിച്ച് കെവിൻ പീറ്റേഴ്സൺ

രോഹിത്തിനെയും കോലിയെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ടീമിന്‍റെ സന്തുലനത്തെയും അത് ബാധിക്കും. രോഹിത്, ഗില്‍, കോലി സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും അങ്ങനെയെങ്കില്‍ ടോപ് ഫൈവില്‍. ആദ്യ അഞ്ചില്‍ ഒറ്റ ഇടം കൈയന്‍ ബാറ്റര്‍ പോലും ഉണ്ടാകില്ല. എന്നാല്‍ രോഹിത്തോ കോലിയോ മാറി നിന്നാല്‍ ഇടംകൈയനായ യശസ്വി ജയ്‌സ്വാളിനെ ഒപ്പണറായി കളിപ്പിക്കാനാവും. കോലിയെ ഒഴിവാക്കിയാല്‍ രോഹിത്തും യശസ്വിയും ഓപ്പണ്‍ ചെയ്യുകയും ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുകയും ചെയ്യും.

സ്മിത്തിനെ വീഴ്ത്താന്‍ അസാധാരണ ഫീല്‍ഡൊരുക്കി പാക് നായകന്‍, ഒടുവില്‍ ആ കെണിയില്‍ സ്മിത്ത് വീണു-വീഡിയോ

രോഹിത്തിനെയും കോലിയെയും ടീമിലെടുത്താല്‍ റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും ടീമില്‍ നിന്ന് പുറത്താവും. ഒന്നുകില്‍ രണ്ടപേരെയും എടുക്കുക അല്ലെങ്കില്‍ രണ്ടുപേരെയും ഒഴിവാക്കി യുവതാരങ്ങളെ കളിപ്പിക്കുക എന്നതും സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ള സാധ്യതയാണ്. എന്നാല്‍ കോലിയോ രോഹിത്തോ എന്ന കാര്യത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിലപാടാകും നിര്‍ണായകമാകുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക