തുടർ തോൽവികൾക്ക് ശേഷം അവസാന നിമിഷം ടീമിൽ മാറ്റം, ട്വന്‍റി-20 ടീമിൽ 2 മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ; പ്രിൻസ് യാദവ് ഏകദിന ടീമിലേക്ക്

Published : Jul 12, 2026, 03:54 PM IST
Team India Undergoes Two Changes

Synopsis

പരിക്കേറ്റ ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പകരമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പ്രിൻസ് യാദവും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയിൽ രവി ബിഷ്‌ണോയിയും ടീമിലെത്തും.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരിക്ക് മൂലം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നത്. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്‌ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐപിഎൽ 2026ൽ ലക്നൗ സൂപ്പർ ജയന്റ്സിനായി നടത്തിയ മികച്ച പ്രകടനവും തൊട്ടുപിന്നാലെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ചില ഘട്ടങ്ങളിലെ തകർപ്പൻ ബോളിംഗുമാണ് പ്രിൻസ് യാദവിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വഴിതുറന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിൽ ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാനായില്ലെങ്കിലും പ്രിൻസിന്‍റെ വ്യക്തിഗത പ്രകടനം സെലക്ടർമാരുടെ വിശ്വാസം പിടിച്ചുപറ്റാൻ സഹായിക്കുകയായിരുന്നു. അതേസമയം, 2026ലെ ട്വന്‍റി-20 ലോകകപ്പിന് ശേഷം നിരന്തരം പരിക്കിന്‍റെ പിടിയിലായ വരുൺ ചക്രവർത്തിക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. പരിക്ക് കാരണം സിംബാബ്‌വെ പരമ്പര നഷ്ടമാകുന്ന വരുണിന് പകരമാണ് രവി ബിഷ്‌ണോയി എത്തുന്നത്.

ട്രെൻഡ് ബ്രിഡ്ജിൽ നടന്ന മൂന്നാം ട്വന്‍റി-20 മത്സരത്തിനിടയിലാണ് ഇരുവരും പരിക്കിന്‍റെ പിടിയിലായത്. ഹർഷിത് റാണയുടെ വലത് ഹാംസ്ട്രിംഗിനേറ്റ പരിക്ക് ഒന്നാം ഗ്രേഡിലുള്ളതാണെന്ന് സ്കാനിംഗിൽ വ്യക്തമായി. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് റാണയെ ഒഴുവാക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ തന്നെ ഇടത് ഹാംസ്ട്രിംഗിന് പരിക്ക് റിപ്പോർട്ട് ചെയ്ത വരുൺ ചക്രവർത്തിയുടെ എംആർഐ സ്കാനിംഗിൽ രണ്ടാം ഗ്രേഡ് പരിക്കാണെന്ന് കണ്ടെത്തി. വിദഗ്ധ വൈദ്യോപദേശത്തെ തുടർന്ന് സിംബാബ്‌വെ പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവരും തുടർചികിത്സകൾക്കായി ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശുഭ്മാൻ ഗില്ലും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയിൽ ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീം

Shubman Gill (Captain), Rohit Sharma, Virat Kohli, Shreyas Iyer (Vice-Captain), KL Rahul (WK), Ishan Kishan (WK), Washington Sundar, Axar Patel, Shivam Dube, Kuldeep Yadav, Jasprit Bumrah, Prasidh Krishna, Arshdeep Singh, Gurnoor Brar, Prince Yadav

സിംബാബ്‍വെയ്ക്കെതിരെയുള്ള ടി20 ടീം

Shreyas Iyer (Captain), Vaibhav Sooryavanshi, Abhishek Sharma, Tilak Varma (Vice-Captain), Ishan Kishan (WK), Shivam Dube, Suryansh Shedge, Rinku Singh, Harsh Dubey, Prince Yadav, Yash Thakur, Ashok Sharma, Mayank Yadav, Prabhsimran Singh (WK), Ravi Bishnoi

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്
'സഞ്ജു മികച്ച താരം'; സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ശ്രേയസ്