'ബിസിസിഐക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല'; ഇന്ത്യ-പാക് മത്സരവിവാദത്തില്‍ നിലപാട് വ്യക്തമാക്കി രാജീവ് ശുക്ല

Published : Feb 09, 2026, 01:24 PM IST
India vs Pakistan

Synopsis

2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഐസിസി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. 

മുംബൈ: 2026 ടി20 ലോകകപ്പില്‍ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കുമോ എന്നുള്ള കാര്യം വൈകാതെ അറിയാന്‍ കഴിയും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയെന്നാണ് വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക തീരുമാനം വൈകാതെ വരും. ഉപാധികളോടെയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കുക. എസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത്. ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ ലെ ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഐസിസി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ''ഞാന്‍ നേരത്തെ വ്യക്തമാക്കിയത് പോലെ, ഐസിസി എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. ഇക്കാര്യത്തില്‍ ബിസിസിഐക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.'' അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അനിശ്ചിതത്വം നീക്കാന്‍ ഐസിസി, പിസിബി, ബിസിസിഐ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ തീരുമാനമുണ്ടാകും. പിസിബി തങ്ങളുടെ സര്‍ക്കാരിന്റെ അന്തിമ ഉപദേശം തേടിയിരിക്കുകയാണ്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ഗവണ്‍മെന്റ് ഉത്തരവുള്ളതിനാല്‍ ഇന്ത്യക്കെതിരെ കളിക്കാനാവില്ലെന്നാണ് പിസിബി ഐസിസിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം കളി തടസ്സപ്പെടുന്നു എന്ന് അവകാശപ്പെടാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരം നടന്നില്ലെങ്കില്‍ ഐസിസിക്കുണ്ടാകുന്ന വലിയ സാമ്പത്തിക ആഘാതത്തെക്കുറിച്ചും, കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന്റെ മെമ്പര്‍ഷിപ്പ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്നും മറ്റും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തി. ഈ വിഷയത്തില്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ
'ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു'; തോറ്റ ശേഷം അമേരിക്കക്ക് ആശംസകളുമായി ഡൊണാള്‍ഡ് ട്രംപ്