മുന്‍താരങ്ങളുടെ പെന്‍ഷന്‍ തുക ഇരട്ടിയാക്കി ബിസിസിഐ

Published : Jun 13, 2022, 09:28 PM IST
മുന്‍താരങ്ങളുടെ പെന്‍ഷന്‍ തുക ഇരട്ടിയാക്കി ബിസിസിഐ

Synopsis

നിലവില്‍ 15000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നവര്‍ക്ക് 30000 രൂപയായി ഉയര്‍ത്തി. 22500 രൂപ പെന്‍ഷന്‍ ലഭിക്കുന്ന മുന്‍ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനിമുല്‍ 45000 രൂപ പെന്‍ഷനായി ലഭിക്കും.

മുംബൈ: ഐപിഎല്‍ സംപ്രേഷണവകാശം(IPL Media Rights) റെക്കോര്‍ഡ് തുകക്ക് വിറ്റതിന് പിന്നാലെ മുന്‍ താരങ്ങളുടെയും അമ്പയര്‍മാരുടെയും പ്രതിമാസ പെന്‍ഷന്‍ തുക ഇരട്ടിയാക്കി ഉയര്‍ത്തി ബിസിസിഐ(BCCI ). 900ത്തോളം കളിക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് പെന്‍ഷന്‍ വര്‍ധന.

നിലവില്‍ 15000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നവര്‍ക്ക് 30000 രൂപയായി ഉയര്‍ത്തി. 22500 രൂപ പെന്‍ഷന്‍ ലഭിക്കുന്ന മുന്‍ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനിമുല്‍ 45000 രൂപ പെന്‍ഷനായി ലഭിക്കും. 30000 രൂപ ലഭിച്ചിരിക്കുന്നവര്‍ക്ക് 52,500 രൂപയും 37,500 രൂപ ലഭിച്ചിരുന്നവര്‍ക്ക് 60000 രൂപയും 50000 രൂപ പെന്‍ഷനായി ലഭിച്ചിരുന്നവര്‍ക്ക് 70000 രൂപയും ഇനി മുതല്‍ പെന്‍ഷനായി ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഐപിഎല്‍ ടിവി സംപ്രേഷണാവകാശം സോണിക്കും, ഡിജിറ്റല്‍ വിയാകോമിനുമെന്ന് റിപ്പോര്‍ട്ട്; ലേല തുക അറിയാം

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം 44,075 കോടി രൂപക്കാണ് ബിസിസിഐ ലേലം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 2023-27 കാലത്തെ 410 മത്സരങ്ങൾക്ക് ടി.വി. സംപ്രേഷണാവകാശം സോണി പിക്ചേഴ്സ് 23,575 കോടിക്കും ഡിജിറ്റൽ അവകാശം റിലയൻസ് ഗ്രൂപ്പിന്‍റെ വയാകോം 18 20,500 കോടി രൂപയ്ക്കും സ്വന്തമാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.

ഐപിഎല്‍ ടിവി സംപ്രേഷണാവകാശം സോണിക്ക്? ലേലതുക അറിയാം

20017-22 കാലത്തെ ടിവി,ഡിജിറ്റൽ സംപ്രേഷണാവകാശം16,347 കോടിക്കാണ് സ്റ്റാർഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്. ഇതിന്‍റെ മൂന്നിരട്ടിയോളം തുകയ്ക്കാണ് ഇപ്പോൾ വിൽപ്പന  നടന്നിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ
'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ