ടിവി, ഡിജിറ്റല്‍ അവകാശമാണ് സോണിക്ക് സ്വന്തായത്. എന്നാല്‍ ഇക്കാര്യത്തില്‍ ട്വിസ്റ്റുകളുണ്ടാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അധികൃതര്‍ പുറത്തിവിടാത്തത്.

മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണവകാശം വിറ്റുപോയത് 43,500 കോടിക്കാണ്. എന്നാല്‍ അവകാശം സ്വന്തമാക്കിയതെന്ന് വ്യക്തമായിട്ടില്ല. സോണിയാണ് സ്വന്തമാക്കിയതെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 410 മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഒരു മത്സരത്തിന് 100 കോടിയലധികം തുകയ്ക്കാണ് സോണി ലേലം പിടിച്ചതെന്നും വിവവരങ്ങള്‍ പുറത്തുവന്നു. 

ടിവി, ഡിജിറ്റല്‍ അവകാശമാണ് സോണിക്ക് സ്വന്തായത്. എന്നാല്‍ ഇക്കാര്യത്തില്‍ ട്വിസ്റ്റുകളുണ്ടാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അധികൃതര്‍ പുറത്തിവിടാത്തത്. ലേലം ഇന്ന് രാവിലെ പതിനൊന്നിനാണ് പുനരാരംഭിച്ചത്. 2017ലെ ലേലത്തുകയേക്കാള്‍ മൂന്നിരട്ടിയാണിത്. സോണിക്ക് പുറമെ ഡിസ്‌നി, റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, സീ എന്റര്‍ടെയ്‌ന്മെന്റ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖര്‍. 

Scroll to load tweet…

നാല് വ്യത്യസ്ത പാക്കേജുകളായാണ് ലേലം നടക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടെലിവിഷന്‍ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്. ഇതേ മേഖലയിലെ ഡിജിറ്റല്‍ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്. ലേലത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് 2023ലെ
ഐപിഎല്‍ പതിനാറാം എഡിഷന്‍ മുതല്‍ 2027 വരെയുള്ള സംപ്രേഷണ അവകാശമാണ് ലഭിക്കുക.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംപ്രേക്ഷണ മൂല്യമുള്ള ടൂര്‍മെന്റുകളില്‍ നാലാതാണ് ഐപിഎല്‍. അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഒന്നാം സ്ഥാനത്ത്. 132 കോടിയാണ് ലീഗിലെ ഒരു മത്സരത്തിന്റെ സംപ്രേക്ഷണ മൂല്യം. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ മേജര്‍ ലീഗ് ബേസ്‌ബോള്‍ മൂന്നാമതുണ്ട്. പ്രീമിയര്‍ ലീഗിനെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടാമതെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, ഒടിടി ഭീമന്‍മാരായ ആമസോണ്‍ പിന്‍മാറിയിരുന്നു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും അവര്‍ സമര്‍പ്പിച്ചിട്ടില്ലായിരുന്നു.