ഇന്ത്യൻ ടീമിന് പുതിയ സ്പോണ്‍സറെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു, ഇത്തവണ കര്‍ശന നിബന്ധനകള്‍

Published : Sep 02, 2025, 05:52 PM IST
asia cup 2025 team india

Synopsis

ഡ്രീം ഇലവനടക്കമുള്ള മുന്‍ സ്പോണ്‍സര്‍മാരെല്ലാം വിവാദത്തില്‍പെട്ട് പുറത്തുപോയ സാഹചര്യത്തില്‍ ഇത്തവണ കര്‍ശന ഉപാധികളാണ് ബിസിസിഐ വെച്ചിരിക്കുന്നത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോണ്‍സറെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. പുരുഷ-വനിതാ ടീുകളുടെ പ്രധാന സ്പോണ്‍സര്‍ഷിപ്പിനായാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 12നാണ് ബിഡ് വാങ്ങാനുള്ള അവസാന തീയതി. 5 ലക്ഷം രൂപ അടച്ചുമാത്രമെ താല്‍പര്യപത്രം വാങ്ങാനാകു. ഇത് തിരിച്ചുകിട്ടാത്ത നിക്ഷേപമായിരിക്കും. സെപ്റ്റംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.ഇതോടെ സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ പ്രധാന സ്പോണ്‍സറുടെ പേരില്ലാത്ത ജേഴ്സി ധരിച്ചാവും ഇന്ത്യൻ ടീം കളിക്കാനിറങ്ങുക എന്നുറപ്പായി.

ഡ്രീം ഇലവനടക്കമുള്ള മുന്‍ സ്പോണ്‍സര്‍മാരെല്ലാം വിവാദത്തില്‍പെട്ട് പുറത്തുപോയ സാഹചര്യത്തില്‍ ഇത്തവണ കര്‍ശന ഉപാധികളാണ് ബിസിസിഐ വെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളെയും ക്രിപ്റ്റോ കറൻസി ഇടപാട് നടത്തുന്ന സ്ഥാനപനങ്ങളെയും സ്പോണ്‍സര്‍ഷിപ്പിന് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷം വാര്‍ഷിക വിറ്റുവരവ് 300 കോടിക്ക് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ജേഴ്സി സ്പോണ്‍സറാവാന്‍ അപേക്ഷ സമര്‍പ്പിക്കാനാവു. സ്പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മണി ഗെയിമിംഗ്, ബെറ്റിംഗ്, ചൂതാട്ടം എന്നിവയുമായി ഇന്ത്യയിലോ ലോകത്തിന്‍റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ബന്ധമുണ്ടാകരുത്.

ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങള്‍ മദ്യനിര്‍മാതാക്കള്‍, പോര്‍ണോഗ്രാഫി വെബ്സൈറ്റുകള്‍, പുകയില നിര്‍മാതാക്കള്‍ എന്നിവര്‍ക്കും സ്പോൺസര്‍ഷിപ്പ് സ്വന്തമാക്കാന്‍ അപേക്ഷിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ പണം നിക്ഷേപിച്ചുളള ഓണ്‍ലൈന്‍ മണി ഗെയിം നിയമനിര്‍മാണത്തിലൂടെ നിരോധിച്ചതോടെയാണ് ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍മാരായ ഡ്രീം ഇലവനുമായുള്ള ബന്ധം ബിസിസിഐക്ക് അവസാനിപ്പിക്കേണ്ടിവന്നത്. 2023ൽ മൂന്നു വര്‍ഷത്തേക്ക് 358 കോടി രൂപക്കായിരുന്നു ഡ്രീം ഇലവനുമായി ബിസിസിഐക്ക് ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്