ടീം ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ്, കര്‍ശന നിബന്ധനകളുമായി ബിസിസിഐ; ബൈജൂസിന് പകരം ആരെത്തുമെന്ന് ആകാംക്ഷ

Published : Jun 15, 2023, 02:49 PM IST
ടീം ഇന്ത്യയുടെ  ജേഴ്സി സ്പോണ്‍സര്‍ഷിപ്പ്, കര്‍ശന നിബന്ധനകളുമായി ബിസിസിഐ; ബൈജൂസിന് പകരം ആരെത്തുമെന്ന് ആകാംക്ഷ

Synopsis

അഞ്ച് ലക്ഷം രൂപ ഒടുക്കി ജേഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാവുന്നതാണ്. ഇത് റീഫണ്ട് ചെയ്യില്ല. ഈ മാസം 26 ആണ് അപേക്ഷകള്‍ വാങ്ങാനുള്ള അവസാന തീയതി. അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി പുതിയ ജേഴ്സി സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബിസിസിഐക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായിരുന്ന ബൈജൂസ് കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ സ്പോണ്‍സര്‍മാരെ തേടിയത്. എന്നാല്‍ മുമ്പില്ലാത്തതുപോലെ കര്‍ശന നിബന്ധനകളോടെയാണ് ഇത്തവണ ബിസിസിഐ ജേഴ്സി സ്പോണ്‍സര്‍മാരെ ക്ഷണിച്ചിരിക്കുന്നത്.

മദ്യ കമ്പനികള്‍, ബെറ്റിംഗ് സ്ഥാപനങ്ങള്‍, ക്രിപ്റ്റോ കറന്‍സി, പണം ഉപയോഗിച്ചുള്ള ഗെയിംസ്(ഫാന്‍റസി ഗെയിമുകള്‍ക്ക് ബാധകമല്ല), പുകയില കമ്പനികള്‍, പൊതുതാല്‍പര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങള്‍, പോര്‍ണോഗ്രാഫി, അത്ലറ്റിക്, സ്പോര്‍ട്സ്‌വെയര്‍ ജേഴ്സി നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് ബിസിസിഐയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല. അഡിഡാസിനെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായി ബിസിസിഐ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. ഇതിനാലാണ് സ്പോര്‍ട്സ് ജേഴ്സി നിര്‍മാതാക്കളെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയത്.

'ഫൈനലില്‍ ഓസീസിനെതിരെ ഇന്ത്യ തകര്‍ന്നടിയുമെന്ന് ഉറപ്പായിരുന്നു'; കാരണം വ്യക്തമാക്കി വിന്‍ഡീസ് ഇതിഹാസം

അഞ്ച് ലക്ഷം രൂപ ഒടുക്കി ജേഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാവുന്നതാണ്. ഇത് റീഫണ്ട് ചെയ്യില്ല. ഈ മാസം 26 ആണ് അപേക്ഷകള്‍ വാങ്ങാനുള്ള അവസാന തീയതി. അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി പുതിയ ജേഴ്സി സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബിസിസിഐക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. വിന്‍ഡീസ് പര്യടനം കഴിഞ്ഞ് നടക്കുന്ന ഏഷ്യാ കപ്പിലാവും ഇന്ത്യയുടെ പുതിയ ജേഴ്സി സ്പോണ്‍സര്‍മാരുടെ പേരുകളുള്ള ജേഴ്സി ധരിച്ച് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

അഡിഡാസ് പുറത്തിറക്കിയ ഇന്ത്യന്‍ ടീമിന്‍റെ കിറ്റിനും ജേഴ്സിക്കും ആരാധകര്‍ക്കിടയില്‍ നിന്ന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അഡിഡാസിന്‍റെ പുതിയ ജേഴ്സി ധരിച്ചാണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയത്. ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ 209 റണ്‍സിന്‍റെ കനത്തതോല്‍വി വഴങ്ങിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്