വിരാട് കോലിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനാവില്ല, ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനത്തിന്‍റെ വേദി മാറ്റി ബിസിസിഐ

Published : Nov 05, 2026, 07:45 PM IST
Virat Kohli

Synopsis

ഡിസംബറിലെ പുകമഞ്ഞുലൂലം ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്.

ദില്ലി: ഡിസംബർ 13-ന് നടക്കേണ്ട ഇന്ത്യാ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിന്‍റെ വേദി മാറ്റി ബിസിസിഐ. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലാണ് മാറ്റിയത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബിസിസിഐ മത്സരവേദി വിശാഖപട്ടണത്തേക്ക് മാറ്റിയത്.

ഡിസംബറിൽ ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്. പിച്ചും ഔട്ട്ഫീൽഡും പുനർനിർമ്മിക്കുന്ന നടപടികൾ ആരംഭിക്കുന്നതിനാൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ആഭ്യന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ലഭ്യമാകില്ല. ആധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഇവിടെ പുതുതായി സ്ഥാപിക്കുന്നത്. എത്ര വലിയ മഴ പെയ്തു തോർന്നാലും അരമണിക്കൂറിനകം കളി പുനരാരംഭിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ നവീകരണം. വേദിമാറ്റിയതോടെ വിരാട് കോലിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനുള്ള അവസരമാണ് നഷ്ടമായത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മാറ്റിയ മത്സരക്രമം അനുസരിച്ച് ഡിസംബർ 13-ന് വിശാഖപട്ടണത്ത് ഒന്നാം ഏകദിനം നടക്കും. തുടർന്ന് ഡിസംബർ 16-ന് ബെംഗളൂരുവിൽ രണ്ടാം ഏകദിനവും ഡിസംബർ 19-ന് അഹമ്മദാബാദിൽ മൂന്നാം ഏകദിനവും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 22-ന് രാജ്കോട്ടിലും രണ്ടാം മത്സരം ഡിസംബർ 24-ന് കട്ടക്കിലും മൂന്നാം മത്സരം ഡിസംബർ 27-ന് പൂനെയിലും വച്ച് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തിരിച്ചടി; ഗുജറാത്തിനെതിരെ ഇന്നിങ്സ് തോൽവി
ലിവിങ്‌സ്റ്റണ്‍ ഇനി ധോണിപ്പടയില്‍; രണ്ട് സൂപ്പർ താരങ്ങളെ പകരം കൊടുത്ത് ചെന്നൈ