ലിവിങ്‌സ്റ്റണ്‍ ഇനി ധോണിപ്പടയില്‍; രണ്ട് സൂപ്പർ താരങ്ങളെ പകരം കൊടുത്ത് ചെന്നൈ

Published : Nov 05, 2026, 03:13 PM IST
Liam Livingstone

Synopsis

നാല് താരങ്ങള്‍ ഉള്‍പ്പെട്ട ട്രേഡാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്സും തമ്മില്‍ നടന്നിരിക്കുന്നത്

2027 ഐപിഎല്‍ സീസണ്‍ മിനി താരലേലത്തിന് മുന്നോടിയായി നി‍ര്‍ണായക നീക്കവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പ‍ര്‍ കിങ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. നാല് താരങ്ങള്‍ ഉള്‍പ്പെട്ട ട്രേഡ് ഇരുടീമുകളും തമ്മില്‍ നടന്നതായി ചെന്നൈ ഔദ്യോഗികമായി അറിയിച്ചു. ഹൈദരാബാദ് താരങ്ങളായ ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ്‌വേഡ്‌സും വരും സീസണില്‍ ചെന്നൈയുടെ ജഴ്‌സി അണിയും. മറുവശത്ത്, ഇരുവരേയും ലഭിക്കുന്നതിനായി ഖലീല്‍ അഹമ്മദിനേയും നാഥാൻ എല്ലിസിനെയുമാണ് ചെന്നൈ വിട്ടുനല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ലേലത്തില്‍ 13 കോടി രൂപയ്ക്കായിരുന്നു ഹൈദരാബാദ് ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത്. എന്നാല്‍, ആറ് കോടി രൂപയ്ക്കാണ് ട്രേഡിലൂടെ ചെന്നൈ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറെ ടീമില്‍ എത്തിച്ചിരിക്കുന്നത്. നിലവിലെ മൂല്യമായ മൂന്ന് കോടി രൂപയ്ക്ക് തന്നെയാണ് എഡ്‌വേഡ്‌സിന്റെ ട്രേഡ് സംഭവിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കായി അരങ്ങേറും മുൻപ് തന്നെ ഹൈദരാബാദിനൊപ്പം ചേരാൻ എഡ്‌വേഡ്‌സിന് സാധിച്ചിരുന്നെങ്കിലും പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ കളിക്കാനായില്ല.

ഖലീലിനെ 4.8 കോടി രൂപയ്ക്കായിരുന്നു ചെന്നൈ ടീമിലെത്തിച്ചത്, ഇതെ തുകയില്‍ തന്നെയാണ് ഹൈദരാബാദിലേക്കുള്ള ട്രേഡും. 2018 മുതല്‍ 21 വരെ ഹൈദരാബാദിന്റെ ഭാഗമായിരുന്നു ഖലീലും. 2025 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളായിരുന്നു ഖലീലിന്റെ സമ്പാദ്യം. ന്യൂബോളിലെ മികവാണ് ഖലീലിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, 2026ല്‍ പരിക്ക് മൂലം സീസണിന്റെ രണ്ടാം പകുതി ഇടം കയ്യൻ പേസര്‍ക്ക് നഷ്ടമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കളത്തിലെത്തിയത്.

ഖലീലിന് സമാനമായി നിലവിലെ കരാര്‍ തുകയ്ക്ക് തന്നെയാണ് എല്ലിസും ഹൈദരാബാദിലേക്ക് എത്തുന്നത്. രണ്ട് കോടി രൂപയ്ക്ക്. ഹൈദരാബാദിന്റെ ബൗളിങ് നിരയ്ക്ക് ഇരുവരുടേയും വരവ് ശക്തി പകരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിരാട് കോലിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനാവില്ല, ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനത്തിന്‍റെ വേദി മാറ്റി ബിസിസിഐ
രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തിരിച്ചടി; ഗുജറാത്തിനെതിരെ ഇന്നിങ്സ് തോൽവി