രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തിരിച്ചടി; ഗുജറാത്തിനെതിരെ ഇന്നിങ്സ് തോൽവി

Published : Nov 05, 2026, 05:24 PM IST
Keralam Ranji Trophy

Synopsis

സച്ചിൻ ബേബിയും വിഷ്ണു വിനോദും ഒത്തുചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ​ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ തോൽവി. ഒരിന്നിങ്സിനും 58 റൺസിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 255 റൺസിന്‍റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്കോര്‍ ഗുജറാത്ത് - 534-9, കേരളം, 279,197.

ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിൽ അവസാന ദിനം കളി ആരംഭിച്ച കേരളത്തിന് ആദ്യ ഓവറിൽ തന്നെ അഭിഷേക് പി നായരുടെ വിക്കറ്റ് നഷ്ടമായി. 29 റൺസെടുത്ത അഭിഷേകിനെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ വരുൺ നായനാർക്കും പിടിച്ചുനിൽക്കാനായില്ല. എട്ട് റൺസെടുത്ത വരുൺ, സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും ഒത്തുചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 121 റൺസെന്ന നിലയിലായിരുന്നു കേരളം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ കളി പുനരാരംഭിച്ച ഉടൻ തന്നെ വിഷ്ണു വിനോദ് പുറത്തായി. 39 റൺസെടുത്ത വിഷ്ണു വിനോദിനെ വിശാൽ ജയ്‌സ്വാളാണ് പുറത്താക്കിയത്. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ നാല് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങിയതോടെ സച്ചിൻ ബേബിയിലായിരുന്നു കേരളത്തിന്‍റെ പ്രതീക്ഷ. എന്നാൽ 52 റൺസെടുത്ത സച്ചിൻ, അമിത് ദേശായിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 43 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണതോടെ കേരളം 197 റൺസിന് ഓൾ ഔട്ടായി. ആദിത്യ സർവാതെ 30ഉം ജലജ് സക്സേന 11ഉം റൺസെടുത്തു. ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാലും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലിവിങ്‌സ്റ്റണ്‍ ഇനി ധോണിപ്പടയില്‍; രണ്ട് സൂപ്പർ താരങ്ങളെ പകരം കൊടുത്ത് ചെന്നൈ
'വിരാട് കോലി ഏക്കാലത്തേയും മികച്ച ഏകദിന ക്രിക്കറ്റര്‍'; ഓക്ക്‌ലന്‍ഡ്‌ ഇന്നിങ്‌സിന് പിന്നാലെ പ്രശംസിച്ച് രവി ശാസ്ത്രി