Latest Videos

കാണികളെ സ്റ്റേഡിയത്തില്‍ അനുവാദിക്കാതെ ഐപിഎല്‍ നടത്താന്‍ ആലോചന

By Web TeamFirst Published Mar 7, 2021, 10:52 AM IST
Highlights

ബിസിസിഐയുടെ ഐപിഎല്‍ ഗവേണിംഗ് കൌണ്‍സിലായിരിക്കും ഇതിന് അവസാന അംഗീകാരം നല്‍കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.

അഹമ്മദാബാദ്: 2021 ഐപിഎല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്താന്‍ ആലോചിച്ച് ബിസിസിഐ. ഞായറാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുംബൈ സ്ഥിരം വേദിയാക്കി, നിയന്ത്രണങ്ങളോടെ കാണികളെ അനുവദിച്ച് ഐപിഎല്‍ നടത്താം എന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ.

ഇതിന് പകരം ഒന്നോ രണ്ടോ വേദികളില്‍ കാണികള്‍ ഇല്ലാതെ ഐപിഎല്‍ നടത്താം എന്നതാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. എന്നാല്‍ ബിസിസിഐയുടെ ഐപിഎല്‍ ഗവേണിംഗ് കൌണ്‍സിലായിരിക്കും ഇതിന് അവസാന അംഗീകാരം നല്‍കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.

മഹാരാഷ്ട്രയിലും രാജ്യത്തിലും പുതിയ കൊവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ തീരുമാനത്തിലേക്ക് എത്താന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം തന്നെ ഇത്തരം ഒരു തീരുമാനത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒന്നില്‍ കൂടുതല്‍ വേദികള്‍ അനുവദിക്കുമ്പോള്‍ കാണികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് എന്താണ് എന്നതാണ് പ്രധാന വാദം.

ഇതിനൊപ്പം ഹോം,എവേ എന്നതിന് അടിസ്ഥാനമില്ലാതെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ കാണികളെ പോലും അനുവദിക്കാതെ ഒന്നില്‍കൂടുതല്‍ വേദിയില്‍ നടത്തുന്നത്, യാത്രയിലൂടെ കൊവിഡ് സാധ്യത ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം, പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പറയുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍‍ ലീഗ് ഇത്തരത്തില്‍ നടത്തി കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നതും ബിസിസിഐ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തില്‍ ഒരു സംഭവം വന്നാല്‍ ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ടി20 ലോകകപ്പിന്‍റെ ഭാവിയെയും അത് ബാധിച്ചേക്കുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

click me!