വിൻഡീസ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ബിസിസിഐക്ക് വമ്പൻ സ്പോൺസർഷിപ്പ് കരാർ; ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്

Published : Sep 25, 2026, 09:15 AM IST
Team India

Synopsis

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണുള്ളത്. ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിനത്തോടെ പരമ്പരയ്ക്ക് തുടക്കമാകും.

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുതിയ ടൈറ്റിൽ സ്പോൺസറെ പ്രഖ്യാപിച്ച് ബിസിസിഐ. കേരളത്തില്‍ നിന്നുള്ള മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പാണ് അടുത്ത രണ്ട് ഹോം സീസണുകളിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 4.85 കോടി രൂപ അടിസ്ഥാന നിരക്കിലാണ് ബിസിസിഐ കരാർ ഉറപ്പിച്ചതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. അടിസ്ഥാന തുക ഉയർന്നതായതിനാൽ ലേലത്തിൽ പങ്കാളിത്തം കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണുള്ളത്. ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിനത്തോടെ പരമ്പരയ്ക്ക് തുടക്കമാകും. സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. ടി20 പരമ്പര ഒക്ടോബർ 6 മുതൽ 17 വരെ നടക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗിൽ നായകസ്ഥാനത്ത് തുടരുമ്പോൾ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. ധ്രുവ് ജുറെൽ 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം, റൊമാന്‍റിക് തിരിച്ചുവരവായി രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും ഏകദിന സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായതിനാൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖർ ഏകദിന ടീമിൽ ഇല്ല. യുവതാരങ്ങളായ ആഖിബ് നബി, നമൻ ധിർ എന്നിവർ ഏകദിന അരങ്ങേറ്റം കുറിക്കുമ്പോൾ റുതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ എന്നിവരും ടീമിലിടം നേടി. റിഷഭ് പന്തിനെ ഇരു ഫോർമാറ്റുകളിൽ നിന്നും വീണ്ടും ഒഴിവാക്കി.

ഇന്ത്യൻ ഏകദിന സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആകിൽ നബി, യശസ്വി ജയ്സ്വാൾ, നമൻ ധിർ.

ഏകദിന പരമ്പരക്കുശേഷം നടക്കുന്ന ടി20 പരമ്പരയിൽ ശ്രേയസ് അയ്യരെയാണ് നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ ടി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ
‘ഞാൻ പാകിസ്ഥാനിൽ നിന്നാണ്, ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവിനോട് പാക് ആരാധകൻ