ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം റിഷഭ് പന്ത് ചരിത്രം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. 89-ാം ഇന്നിംഗ്‌സിൽ ഈ നേട്ടം കൈവരിച്ച പന്ത്, ആദം ഗിൽക്രിസ്റ്റ്, ബെൻ സ്റ്റോക്സ് തുടങ്ങിയവരെ പിന്നിലാക്കി.

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ബാറ്ററെന്ന റെക്കോര്‍ഡുമാണ് പന്ത് സ്വന്തമാക്കിയത്. ലാഹിരു കുമാരയുടെ പന്തില്‍ തന്റെ പതിവ് ശൈലിയില്‍ സിക്‌സര്‍ പറത്തി അര്‍ദ്ധശതനം തികച്ചതോടെയാണ് 89-ാം ഇന്നിംഗ്‌സില്‍ പന്ത് ഈ ചരിത്രനേട്ടത്തിലെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവര്‍

ബെന്‍ സ്റ്റോക്‌സ് - 138

ബ്രെണ്ടന്‍ മക്കല്ലം - 107

റിഷഭ് പന്ത് - 100

ആദം ഗില്‍ക്രിസ്റ്റ് - 100

ടിം സൗത്തി - 98

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സറുകള്‍ തികച്ചവര്‍ (ഇന്നിംഗ്‌സുകളുടെ അടിസ്ഥാനത്തില്‍)

റിഷഭ് പന്ത് - 89

ആദം ഗില്‍ക്രിസ്റ്റ് - 130

ബെന്‍ സ്റ്റോക്‌സ് - 151

ബ്രെണ്ടന്‍ മക്കല്ലം - 170

ടെസ്റ്റില്‍ 100 സിക്‌സറുകള്‍ നേടാന്‍ ഏറ്റവും കുറഞ്ഞ പന്തുകള്‍ നേരിട്ടവര്‍

റിഷഭ് പന്ത് - 4918 പന്തുകള്‍

ആദം ഗില്‍ക്രിസ്റ്റ് - 6578

ബെന്‍ സ്റ്റോക്‌സ് - 9042

ബ്രെണ്ടന്‍ മക്കല്ലം - 9756

ആദ്യ ഇന്നിംഗ്‌സില്‍ 62 പന്തില്‍ 39 റണ്‍സ് നേടിയ പന്ത്, പതിവിന് വിപരീതമായി അല്പം പ്രതിരോധിച്ചാണ് കളിച്ചത്. ഒടുവില്‍ വലിയ ഷോട്ടിന് ശ്രമിച്ച് താരം പുറത്താകുകയും ചെയ്തു. നാലാം ദിനം യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ സ്വതന്ത്രമായി കളിക്കാന്‍ പന്തിന് കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇന്ത്യയുടെ ലീഡ് ഉയര്‍ത്താനും ആതിഥേയര്‍ക്ക് കടുപ്പമേറിയ വിജയലക്ഷ്യം നല്‍കാനും പന്തിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. തുടക്കത്തില്‍ അല്‍പ്പം പതറിയ പന്ത് നേരിട്ട 13-ാം പന്തിലാണ് ആദ്യ ബൗണ്ടറി നേടുകയും ചെയ്തത്.

YouTube video player