
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഇന്ത്യന് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങല്‍ക്ക ജനുവരിയില്‍ തുടക്കമാവും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റോടെയാണ് സീസണ്‍ തുടങ്ങുക. ശേഷം രഞ്ജി ട്രോഫി മത്സരങ്ങള്‍ നടത്താമെന്നുമുള്ള പ്രതീക്ഷയിലാണ് ബിസിസിഐ.
അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലം മുന്‍നിര്‍ത്തിയാണ് ജനുവരിയില്‍ ടി20 ടൂര്‍ണമെന്റ് ആദ്യം നടത്താന്‍ ബിസിസിഐ പദ്ധതിയിടുന്നത്. ഇത്തവണത്തെ ഐപിഎല്‍ ലേലം രണ്ട്, മൂന്ന് ടീമുകള്‍ക്ക് വളരെ പ്രധാനമാണ്. രണ്ടാഴ്ച്ചകളിലായിട്ട് മത്സരം നടത്താനാണ് സാധ്യത. ഈ മാസാവസാനത്തോടെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.
ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ ആരാഞ്ഞ് പത്തോളം സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ കത്തയച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഗ്രൗണ്ടുകളും കുറഞ്ഞത് മൂന്ന് ടീമുകള്‍ക്കെങ്കിലും ബയോ ബബിള്‍ സര്‍ക്കിള്‍ ഒരുക്കാന്‍ ആവശ്യമായ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളും ഉണ്ടായിരിക്കണം. ആറ് അസോസിയേഷനെങ്കിലും അനകൂല മറുപടി അറിയിച്ചാല്‍ ബിസിസിഐ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോവും.
ഓസ്‌ട്രേലിയയില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ അവസാനിച്ചാല്‍ തിരിച്ചെത്തുന്ന താരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ കളിക്കാനായേക്കും. അത്തരത്തിലാണ് ബിസിസിഐ കാര്യങ്ങല്‍ മുന്നോട്ട് നീക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!