വിരമിക്കാറാവുമ്പോള്‍ അങ്ങനെ പലതും തോന്നും;റെയ്നയുടെയും പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ

By Web TeamFirst Published May 11, 2020, 8:57 PM IST
Highlights

സജീവ ക്രിക്കറ്റില്‍ തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് ബിസിസിഐ നിലപാടെന്നും ബിസിസിഐ പ്രതിനിധി.

മുംബൈ: ദേശീയ ടീമില്‍ കളിക്കാന്‍ ഇടയില്ലാത്തവര്‍ക്കും പ്രായം 30 കടന്നവര്‍ക്കും വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന സുരേഷ് റെയ്നയുടെും ഇര്‍ഫാന്‍ പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഇരുവരും ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇരുവരുടെയും നിര്‍ദേശത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തുയും ചെയ്തിരുന്നു.

എന്നാല്‍ വിരമിക്കാറാവുമ്പോള്‍ ഇത്തരം തോന്നലുകളുണ്ടാവുക സ്വാഭാവികമാണെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സജീവ ക്രിക്കറ്റില്‍ തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് ബിസിസിഐ നിലപാടെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

Also Read: അക്തറുടെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍; മറുപടിയുമായി ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കാഴ്ച്പാടില്‍ ഇന്ത്യന്‍ താരങ്ങളുടെ തനിമ കൈവിടാതെ ഐപിഎല്ലില്‍ മാത്രമെ അവരെ കളിപ്പിക്കു. ഇതിലൂടെ ബിസിസിഐയുമായി കരാറിലില്ലാത്ത താരങ്ങള്‍ക്ക് പോലും ഐപിഎല്‍ താരലേലത്തില്‍ വന്‍തുക ലഭിക്കാനുള്ള സാധ്യതയുണ്ട്-പ്രതിനിധി പറഞ്ഞു.

ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഐസിസിയുമായി ചേര്‍ന്ന് ബിസിസിഐ നടപടി സ്വീകരിക്കണമെന്നായിരുന്നു റെയ്നയുടെ ആവശ്യം. കുറഞ്ഞത് രണ്ട് ലീഗുകളിലെങ്കിലും കളിക്കാനുള്ള അനുമതി കളിക്കാര്‍ക്ക് നല്‍കണം. വിദേശ ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമിനും ഗുണകരമാണ്. വിദേശ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങളാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നതെന്നും പത്താനോടായി റെയ്ന പറഞ്ഞിരുന്നു.ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനിടയില്ലാത്ത കളിക്കാരെയും പ്രായം 30 കടന്നവരെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇര്‍ഫാന്‍ പത്താനും ആവശ്യപ്പെട്ടിരുന്നു.

Also Read: വരുമോ കോലിയുടെയും രോഹിത്തിന്റെയും നേതൃത്വത്തില്‍ രണ്ട് ഇന്ത്യന്‍ ടീം?; സൂചന നല്‍കി ബിസിസിഐ

click me!