
മുംബൈ: പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണിക്കും. നിരവധി ലോകകപ്പുകള്‍ വിജയകരമായി നടത്തിയവരാണ് നമ്മള്‍. പാക്കിസ്ഥാന്‍ മുമ്പും നിരവധി തവണ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിര്‍ദേശം നല്‍കേണ്ട കാര്യമില്ല. അത് കേള്‍ക്കാന്‍ ഞങ്ങള്‍ തയാറുമല്ല. അടുത് വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം കായികലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോവാനാവില്ല. പ്രത്യേകിച്ച് ക്രിക്കറ്റില്‍. അതുകൊണ്ട് അടുത്തവര്‍ഷ്തെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും. അത് ചരിത്ര സംഭവമായി മാറ്റുകയും ചെയ്യും.
സയ്യിദ് മുഷ്താഖ് അലി: തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും, ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം
ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കണോ എന്നത് ബിസിസിഐ ആണ് തീരുമാനിക്കേണ്ടത്. എന്നാവ്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പോയി കളിക്കുന്ന കാര്യത്തില്‍ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. അതില്‍ ക്രിക്കറ്റ് മാത്രമല്ല പരിഗണനാ വിഷയം. മറ്റുള്ളവരുടെ ഉപദേശം ഞങ്ങള്‍ക്ക് ആവശ്യമില്ല-അനുരാഗ് ഠാക്കൂര്‍ പറഞ്ഞു,
അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കില്ലെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പും നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നു.
ഇന്ത്യയുടെ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അടിയന്തര യോഗം ചേരണമെന്നും പാക് ബോര്‍ഡ് ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെയും പ്രസിഡന്‍റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!