സോബേഴ്സിനുശേഷം ആ റെക്കോര്‍ഡില്‍ അതിവേഗം ബെന്‍ സ്റ്റോക്സ്

By Web TeamFirst Published Jul 10, 2020, 11:41 PM IST
Highlights

63 ടെസ്റ്റില്‍ നിന്നാണ് സോബേഴ്സ് ഈ നേട്ടം സ്വന്തം സ്വന്തമാക്കിയതെങ്കില്‍ 64 ടെസ്റ്റില്‍ നിന്നാണ് സ്റ്റോക്സ് ഈ നേട്ടത്തിലെത്തിയത്. വിന്‍ഡീസിന്റെ അല്‍സാരി ജോസഫിനെ പുറത്താക്കിയാണ് സ്റ്റോക്സ് ടെസ്റ്റ് കരിയറില്‍ 150 വിക്കറ്റ് തികച്ചത്.

സതാംപ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റു സ്വന്തമാക്കിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സിന് റെക്കോര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സിനുശേഷം ടെസ്റ്റില്‍ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ഓള്‍ റൗണ്ടറെന്ന റെക്കോര്‍ഡാണ് വിന്‍ഡീസിനെതിരായ നാലു വിക്കറ്റ് പ്രകടനത്തിലൂടെ സ്റ്റോക്സ് സ്വന്തമാക്കിയത്.

63 ടെസ്റ്റില്‍ നിന്നാണ് സോബേഴ്സ് ഈ നേട്ടം സ്വന്തം സ്വന്തമാക്കിയതെങ്കില്‍ 64 ടെസ്റ്റില്‍ നിന്നാണ് സ്റ്റോക്സ് ഈ നേട്ടത്തിലെത്തിയത്. വിന്‍ഡീസിന്റെ അല്‍സാരി ജോസഫിനെ പുറത്താക്കിയാണ് സ്റ്റോക്സ് ടെസ്റ്റ് കരിയറില്‍ 150 വിക്കറ്റ് തികച്ചത്. 69 ടെസ്റ്റില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതവും ജാക് കാലിസുമാണ് മൂന്നാം സ്ഥാനത്ത്.

🏏 It's not really going England's way, but a nice milestone for skipper Ben Stokes

📊 Only the great Garfield Sobers reached 4,000 Test runs & 150 wickets in fewer matches
👏 beats Botham & Kallis to that landmark... pic.twitter.com/CvEifUkg9N

— Sporting Life (@SportingLife)

ഇന്ത്യയുടെ കപില്‍ ദേവ്, ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ഡാനിയേല്‍ വെറ്റോറി എന്നിവരും ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കിവരാണ്. ഇംഗ്ലണ്ടിനായി നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്സ് തന്നെയാണ് ബാറ്റിംഗിലെന്ന പോലെ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്.

click me!