
ലണ്ടന്‍: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണെന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റുവും അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് ബട്‌ലര്‍ എന്നു പറഞ്ഞ സ്റ്റോക്സ് എതിരാളികളുടെ എല്ലാ പദ്ധതികളെയും നശിപ്പിച്ചു കളയാന്‍തക്ക പ്രതിഭയുള്ള താരമാണ് ബട്‌ലറെന്നും സ്റ്റോക്സ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റായ ഇഷ് സോധിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റോക്സ്.
Alos Read: അങ്ങനെയൊരു ചിന്ത വെറുതെയാണ്; ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
ഇംഗ്ലണ്ട് ടീമിന്റെ കായികക്ഷമത ഉയര്‍ത്തുന്നതില്‍ കളിക്കാരുടെ ഈ മനോഭാവം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു. കായികക്ഷമതയുടെ പേരില്‍ ഇംഗ്ലണ്ട് ടീമില്‍ ആരും പിന്തള്ളപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. മോയിന്‍ അലിയും ആദില്‍ റഷീദുമെല്ലാം ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തിയപ്പോള്‍ മറ്റുള്ളവരുടെ പരിശീലനം കണ്ട് പേടിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവരും പതുക്കെ ട്രാക്കിലായെന്നും സ്റ്റോക്സ് പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ ഓവറില്‍ സ്റ്റോക്സും ബട്‌ലറുമാണ് ഇംഗ്ലണ്ടിനായി ക്രീസിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് വിക്കറ്റ് പോവാതെ 15 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡും ഇതേ റണ്‍സ് നേടിയെങ്കിലും ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!