ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച ധോണിയെ കുറിച്ച് മാത്രമാണ്. അദ്ദേഹം ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നോ എന്നുള്ള കാര്യത്തില്‍ ഒരുറപ്പുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കേണ്ട സാഹചര്യത്തില്‍ ധോണി എങ്ങനെ ടീമിലെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണിക്ക് ഇടം ലഭിക്കുമൊ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

വീണ്ടും ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ പറഞ്ഞു; ഡിവില്ലിയേഴ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇനിയും ധോണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''അദ്ദേഹം ടീമില്‍ വേണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സംഭവിക്കും. അതിന് ഐപിഎല്‍ ബാധകമല്ല. എന്നാല്‍ ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പും നടക്കില്ല. തീച്ചയായും ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കുമായിരിക്കും. 

ഞാനിവിടെതന്നെ ഉണ്ടാവും, നിങ്ങള്‍ പന്തെറിയൂ; 1999ല്‍ മഗ്രാത്തിനെ നേരിട്ട അനുഭവം പങ്കുവച്ച് സച്ചിന്‍

അതോടെ ധോണിക്ക് ഒരു വയസ് കൂടും. ഒന്നര വര്‍ഷം കൂടി കഴിഞ്ഞാല്‍ ധോണിക്ക് പൂര്‍ണ ആരോഗ്യത്തോടെ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനര്‍ത്ഥം ദേശീയ ടീമിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് തന്നെയാണ്.'' ചോപ്ര പറഞ്ഞു. 

മുമ്പും ധോണിയെ കുറിച്ച് ചോപ്ര സംസാരിച്ചിരുന്നു. ധോണിയെന്ന താരത്തിന്റെ മികവ് അളക്കുന്നത് ഐപിഎല്ലിലെ പ്രകടനങ്ങളല്ല. എന്ത് ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണ് അദ്ദേഹമെന്നും ചോപ്ര പറഞ്ഞിരുന്നു.