
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സെമി ഫൈനലില്‍ എടികെയ്‌ക്കെതിരെ ബംഗളൂരു എഫ്‌സിക്ക് ജയം. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ 1-0ത്തിനായിരുന്നു ബംഗളൂരുവിന്റെ ജയം. 31-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണാണ് ബംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. എട്ടാം തീയതി കൊല്‍ക്കത്തയിലാണ് രണ്ടാംപാദ മത്സരം.
എടികെ ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് ബ്രൗണ്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.ബംഗളൂരുവിന്റെ മൈതാനത്ത് പക്ഷേ കളംനിറഞ്ഞ് കളിച്ചത് എടികെയായിരുന്നു. മത്സരത്തിന്റെ 63 ശതമാനം സമയവും പന്ത് എടികെയുടെ കൈവശമായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവും ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ മികവും അവര്‍ക്ക് പലപ്പോഴും വിനയായി.
84-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ ഫൗള്‍ ചെയ്തതിന് നിഷു കുമാറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് രണ്ടാംപാദത്തില്‍ ബംഗളൂരുവിന് തിരിച്ചടിയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!