ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം

Published : Mar 01, 2020, 08:15 PM IST
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം

Synopsis

നേരത്തെ ശ്രീലങ്ക 307ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിമുത് കരുണരത്‌നെ (44), കുശാല്‍ പെരേര (44), കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ ഡിസില്‍വ (51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്.

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സ്‌കോര്‍ പിന്തുടരാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം. ആതിഥേയര്‍ ഉയര്‍ത്തിയ 307നെതിരെ വെസ്റ്റ് ഇന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍  20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്. ഷായ് ഹോപ്പ് (56), നിക്കൊളാസ് പൂരന്‍ (2) ന്നിവരാണ് ക്രീസില്‍. സുനില്‍ ആംബ്രിസിന്‍റെ (60) വിക്കറ്റാണ് നഷ്ടമായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.

നേരത്തെ ശ്രീലങ്ക 307ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിമുത് കരുണരത്‌നെ (44), കുശാല്‍ പെരേര (44), കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ ഡിസില്‍വ (51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്.  അവിഷ്‌ക ഫെര്‍ണാണ്ടോ (29), എയ്ഞ്ചലോ മാത്യൂസ് (12), വാനിഡു ഹസരങ്ക (16), ഇസുരു ഉഡാന (2), ലക്ഷന്‍ സന്ധാകന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷെല്‍ഡണ്‍ കോട്ട്‌റെല്‍, റോസ്റ്റണ്‍ ചേസ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിഷഭ് പന്ത് അടിച്ച സിക്സ് അമ്പയര്‍ ഫോര്‍ ആക്കിയോ, കൊല്‍ക്കത്തയുടെ സൂപ്പര്‍ ഓവര്‍ വിജയത്തിന് പിന്നാലെ ചര്‍ച്ചയായ വീഡിയോക്ക് പിന്നിലെ സത്യം
15 വർഷം പഴക്കമുള്ള ധോണിയുടെ ഐപിഎല്‍ റെക്കോർഡ് തകർത്ത് റിങ്കു സിംഗ്, ചരിത്രനേട്ടം സ്വന്തമാക്കി കൊല്‍ക്കത്ത താരം