
കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ബേത് മൂണിയുടെ (53 പന്തില്‍ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്‌നം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആറാം കിരീടമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക ആദ്യ കിരീടമാണ് നോട്ടമിടുന്നത്.
ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അലീസ ഹീലി (18)- മൂണി സഖ്യം 36 റണ്‍്‌സ കൂട്ടിചേര്‍ത്തു. എന്നാല്‍ ഹീലിയെ പുറത്താക്കി കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമതെത്തിയ അഷ്‌ലി ഗാര്‍ഡ്‌നറും (29) നിര്‍ണായക സംഭാവന നല്‍കി. മൂണിക്കൊപ്പം 46 റണ്‍സാണ് ഗാര്‍ഡ്‌നര്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ ക്ലോ ട്രേ്യാണ്‍ ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഗ്രേസ് ഹാരിസ് (10), മെഗ് ലാന്നിംഗ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
എല്ലിസ് പെറിയും (7), ജോര്‍ജിയ വറേഹം (0) നിരാശപ്പെടുത്തി. എന്നാല്‍ മൂണി ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താന്‍ ഓസീസിനായി. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്‌സ്. തഹ്ലിയ മഗ്രാത് (1) മൂണിക്കൊപ്പം പുറത്താവാതെ നിന്നു. സെമിയില്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.
ഓസ്‌ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, തഹ്ലിയ മഗ്രാത്, ജോര്‍ജിയ വറേഹം, ജെസ്സ് ജോനസെന്‍, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.
ദക്ഷിണാഫ്രിക്ക: ലൗറ, വോള്‍വാര്‍ട്ട്, ടസ്മിന്‍ ബ്രിട്ട്‌സ്, മരിസാനെ കാപ്പ്, ക്ലോ ട്രേ്യാണ്‍, നഡിനെ ഡി ക്ലര്‍ക്ക്, സുന്‍ ലുസ്, അന്നെകെ ബോഷ്, സിനാലോ ജാഫ്ത, ഷബ്‌നിം ഇസ്മയില്‍, അയബോംഗ ഖാക, നോണ്‍കുലുലേകോ ലാബ.