നാഗ്‌പൂരിലെ ബാറ്റിംഗ് പരാജയം; ഡേവിഡ് വാര്‍ണറെ നിര്‍ത്തിപ്പൊരിച്ച് സ്റ്റീവ് വോ

By Web TeamFirst Published Feb 9, 2023, 4:08 PM IST
Highlights

അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രം നേടിയ വാര്‍ണര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു

നാഗ്‌പൂര്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌‌സില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 177 റണ്‍സില്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പഴിച്ച് മുന്‍ നായകന്‍ സ്റ്റീവ് വോ. വാര്‍ണറുടെ ആത്മവിശ്വാസമില്ലായ്‌മയാണ് ബാറ്റിംഗ് പരാജയത്തിന് കാരണം എന്നാണ് വോയുടെ വിമര്‍ശനം. 5 പന്തില്‍ ഒരു റണ്‍ മാത്രം നേടിയ വാര്‍ണര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഒന്നാന്തരമൊരു പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. 

'ഡേവിഡ് വാര്‍ണറിന് പ്രയാസമേറിയ സമ്മറാണിത്. എംസിജിയിലെ പ്രകടനത്തിന് ശേഷം വാര്‍ണര്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായിട്ടില്ല. അദേഹത്തിന്‍റെ ആത്മവിശ്വാസത്തില്‍ പ്രശ്‌നമുണ്ട്. പന്ത് കൃത്യമായി വാര്‍ണര്‍ നിരീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഷോര്‍ട് പിച്ച് ബോളിനായോ മറ്റോ വാര്‍ണര്‍ കാത്തിരിക്കുകയാണോ എന്നറിയില്ല. വാര്‍ണര്‍ പുറത്തായത് ഷമിയുടെ മികച്ചൊരു പന്തിലാണ്. ആ പന്ത് തന്നെ മറികടന്ന് പോകുമെന്നായിരിക്കണം വാര്‍ണര്‍ കരുതിയത്. എന്നാല്‍ ആ പന്ത് വിക്കറ്റിലേക്ക് വന്നു, മികച്ച ബോള്‍' എന്നാണ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് സ്റ്റീവ് വോയുടെ വാക്കുകള്‍. 

ഡേവിഡ് വാര്‍ണര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍  വെറും 177 റണ്‍സില്‍ എല്ലാവരും പുറത്തായി. 123 പന്തില്‍ 49 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നാണ് ഉയര്‍ന്ന സ്‌കോറുകാരന്‍. സ്റ്റീവ് സ്‌മിത്ത് 107 പന്തില്‍ 37 ഉം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ് 84 പന്തില്‍ 31 ഉം അലക്‌സ് ക്യാരി 33 പന്തില്‍ 36 ഉം റണ്‍സെടുത്തപ്പോള്‍ മറ്റാരെയും രണ്ടക്കം കാണാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വാര്‍ണര്‍ക്ക് പുറമെ മറ്റൊരു ഓപ്പണറായ ഉസ്‌മാന്‍ ഖവാജയും ഒരു റണ്‍സില്‍ മടങ്ങി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി. 

രഞ്ജി ട്രോഫി: സൗരാഷ്‌ട്രക്കെതിരെ ഐതിഹാസിക ഇരട്ട സെഞ്ചുറിയുമായി മായങ്ക് അഗര്‍വാള്‍

click me!