നൂറാം ടെസ്റ്റില്‍ നൂറുമേനി പ്രകടനം പുറത്തെടുത്തില്ല; എന്നിട്ടും അപൂര്‍വ നേട്ടവുമായി പൂജാര

Published : Feb 19, 2023, 04:12 PM ISTUpdated : Feb 19, 2023, 04:17 PM IST
നൂറാം ടെസ്റ്റില്‍ നൂറുമേനി പ്രകടനം പുറത്തെടുത്തില്ല; എന്നിട്ടും അപൂര്‍വ നേട്ടവുമായി പൂജാര

Synopsis

ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തില്‍ പുറത്തായ ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിംഗ്‌സില്‍ 74 പന്തില്‍ 31* റണ്‍സുമായി പുറത്താവാതെ നിന്നു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതില്‍ ചേതേശ്വര്‍ പൂജാരയുടെ നൂറാം ടെസ്റ്റായിരുന്നു ദില്ലിയില്‍ ഓസ്‌ട്രേലിയക്കെതിരെ പൂര്‍ത്തിയായത്. നൂറാം ടെസ്റ്റില്‍ തന്‍റെ പതിവ് മികവിലേക്ക് പൂജാര ഉയര്‍ന്നില്ലെങ്കിലും ദില്ലിയില്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത് താരമായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 27-ാം ഓവറിലെ നാലാം പന്തില്‍ ടോഡ് മര്‍ഫിയെ ബൗണ്ടറി നേടിയാണ് പൂജാര ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചത്. ഇതോടെ അത്യപൂര്‍വമായൊരു നാഴികക്കല്ല് പൂജാര പേരിലാക്കി. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ് മാത്രമാണ് ഇതിന് മുമ്പ് 100-ാം ടെസ്റ്റില്‍ വിജയറണ്‍ നേടിയിട്ടുള്ളൂ. സിഡ്‌നിയില്‍ 2006ല്‍ ജൊഹാന്‍ ബോത്തയ്ക്ക് എതിരെയായിരുന്നു പോണ്ടിംഗിന്‍റെ വിജയ ബൗണ്ടറി. 

ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തില്‍ പുറത്തായ ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിംഗ്‌സില്‍ 74 പന്തില്‍ 31* റണ്‍സുമായി പുറത്താവാതെ നിന്നു. 115 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്കായി ശ്രീകര്‍ ഭരതിന്(22 പന്തില്‍ 23*) ഒപ്പമായിരുന്നു പൂജാര അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നായകന്‍ രോഹിത് ശര്‍മ്മ 20 പന്തില്‍ നേടിയ 31 റണ്‍സ് നിര്‍ണായകമായി. കെ എല്‍ രാഹുല്‍ ഒന്നിനും വിരാട് കോലി 20നും ശ്രേയസ് അയ്യര്‍ 12നും പുറത്തായി.

ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് തകര്‍ച്ചയ്‌ക്കിടയിലും ഉസ്‌മാന്‍ ഖവാജ(81), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(72) എന്നിവരുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 263 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതവും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 139 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്‌ടമായിട്ടും അക്‌സര്‍ പട്ടേലും രവി അശ്വിനും ചേര്‍ന്ന 114 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ 262ല്‍ എത്തിച്ചു. അക്‌സര്‍ 74 ഉം അശ്വിന്‍ 37 ഉം നേടി. ഒരു റണ്‍ ലീഡുമായി പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസീസ് മികച്ച തുടക്കം നേടിയെങ്കിലും ജഡേജ ഏഴും അശ്വിന്‍ മൂന്നും വിക്കറ്റുമായി 113ല്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഇതോടെ ഓസീസ് വച്ചുനീട്ടിയ 115 റണ്‍സ് വിജയലക്ഷ്യം 26.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നേടുകയും ചെയ്‌തു. സ്‌കോര്‍: ഓസ്‌ട്രേലിയ-263, 113. ഇന്ത്യ-262, 118/4. 

ടീം ഇന്ത്യയുടെ ഭാഗ്യ മൈതാനമായി ദില്ലി; റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മയും കൂട്ടരും

PREV
Read more Articles on
click me!

Recommended Stories

റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ
38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്