രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

Published : Feb 19, 2023, 04:41 PM ISTUpdated : Feb 19, 2023, 04:44 PM IST
രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

Synopsis

രാജ്യാന്തര ക്രിക്കറ്റില്‍ 106 ടെസ്റ്റുകളും 271 ഏകദിനങ്ങളും 115 ട്വന്‍റി 20കളുമാണ് വിരാട് കോലി കളിച്ചത്

ദില്ലി: ദില്ലിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കോലിയുടെ വിസ്‌മയ നേട്ടം.

ദില്ലി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലി 25000 റണ്‍സ് പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ ഇരുപത്തിയയ്യായിരം റണ്‍സ് ക്ലബിലെത്തുന്ന ബാറ്ററായി ഇതോടെ കോലി. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ‌്‌സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്‌സുകളില്‍ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് നേട്ടത്തിലെത്താന്‍ 594 ഉം ലങ്കന്‍ മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവര്‍ധനെയ്ക്ക് 701 ഉം ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. 25000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ദില്ലി ടെസ്റ്റില്‍ 52 റണ്‍സ് മാത്രമേ കോലിക്ക് വേണ്ടിയിരുന്നുള്ളൂ. ദില്ലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 44 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 20 ഉം റണ്‍സ് നേടിയതോടെ കോലി നേട്ടത്തിലെത്തി. 

രാജ്യാന്തര ക്രിക്കറ്റില്‍ 106 ടെസ്റ്റുകളും 271 ഏകദിനങ്ങളും 115 ട്വന്‍റി 20കളുമാണ് വിരാട് കോലി കളിച്ചത്. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളുമായി 8195 റണ്‍സ് നേടി. അതേസമയം ഏകദിനത്തില്‍ 46 സെഞ്ചുറികള്‍ നേടിയ കിംഗ് 12809 റണ്‍സ് അടിച്ചുകൂട്ടി. രാജ്യാന്തര ടി20 കരിയറില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സാണ് വിരാട് കോലി സ്വന്തമാക്കിയത്. 

നൂറാം ടെസ്റ്റില്‍ നൂറുമേനി പ്രകടനം പുറത്തെടുത്തില്ല; എന്നിട്ടും അപൂര്‍വ നേട്ടവുമായി പൂജാര

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം