ഓസീസിനെ രക്ഷിക്കാന്‍ സ്വീപ്-ഷോട്ട് കിംഗ് ഹെയ്‌ഡന്‍ വരുമോ?

Published : Feb 21, 2023, 04:00 PM ISTUpdated : Feb 21, 2023, 04:03 PM IST
ഓസീസിനെ രക്ഷിക്കാന്‍ സ്വീപ്-ഷോട്ട് കിംഗ് ഹെയ്‌ഡന്‍ വരുമോ?

Synopsis

ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് സിഡ‌്നിയിലും ബെംഗളൂരുവിലും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പാളിയ ഞെട്ടലിലാണ് ഓസ്‌ട്രേലിയന്‍ ടീം

ദില്ലി: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ തോറ്റ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കൈവിട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഇനി വൈറ്റ് വാഷ് ഒഴിവാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ഇതിനായി മുന്‍ താരവും ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുമുള്ള മാത്യൂ ഹെയ്‌ഡന്‍റെ സഹായം ഓസീസ് ടീം തേടിയേക്കും. എന്നാല്‍ നിലവില്‍ പരമ്പരയിലെ കമന്‍റേറ്ററായതിനാല്‍ ഹെയ്‌ഡന്‍റെ സേവനം ഓസീസ് ടീമിന് ലഭ്യമാകുമോ എന്ന് ഉറപ്പില്ല. 

ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് സിഡ‌്നിയിലും ബെംഗളൂരുവിലും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പാളിയ ഞെട്ടലിലാണ് ഓസ്‌ട്രേലിയന്‍ ടീം. ഇന്ത്യയിലെ സ്‌പിന്‍ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനെ നേരിടാന്‍ ഡ്യൂപ്പിനെ ഇറക്കി പരിശീലിച്ചിട്ടും ഫലിച്ചില്ല. സ്വീപ്പ് ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ഓസീസ് താരങ്ങളെയാണ് ദില്ലി ടെസ്റ്റില്‍ കണ്ടത്. ഇതോടെ മാത്യൂ ഹെയ്‌ഡനെ ടീമില്‍ ഉപദേശകനായി ഉള്‍പ്പടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ഇപ്പോള്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സ്വീപ് ഷോട്ടുകള്‍ കളിച്ച് വലിയ പരിചയമുള്ളയാളാണ് ഹെയ്‌ഡന്‍. ഇന്ത്യയില്‍ ടെസ്റ്റില്‍ 51.33 ശരാശരിയില്‍ 1027 റണ്‍സ് താരത്തിനുണ്ട്. ദില്ലി ടെസ്റ്റിന് ശേഷം മാത്യൂ ഹെയ്‌ഡന്‍ സ്വീപ് ഷോട്ടുകള്‍ സംബന്ധിച്ച് ഓസീസ് ടീമിനൊരു ഉപദേശം നല്‍കിയിരുന്നു. എല്ലാ ബോളിലും സ്വീപ്പിന് ശ്രമിക്കരുത് എന്നായിരുന്നു ഹെയ്‌ഡന്‍റെ നിര്‍ദേശം. 

ഇന്ത്യ-ഓസീസ് പരമ്പരയിലെ കമന്‍റേറ്ററായി നിലവില്‍ ഇന്ത്യയിലുണ്ട് മാത്യൂ ഹെയ്‌ഡന്‍. നേരത്തെ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്‍റെ ഉപദേശകനായി ഹെയ്‌ഡന്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് മാത്രമാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കൂ എന്നതിനാല്‍ ഹെയ്‌ഡനെ ഓസീസ് ക്രിക്കറ്റ് ടീം പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

സ്‌ക്വാഡിലുണ്ടന്നേ ഉള്ളൂ, സ്ഥാനം സുരക്ഷിതമല്ല; കെ എല്‍ രാഹുലിനെ കാത്ത് അഗ്നിപരീക്ഷകള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച് ന്യൂസിലന്‍ഡ്, പിന്നാലെ രണ്ട് വിക്കറ്റ് നഷ്ടം; അര്‍ഷ്ദീപ് രണ്ട് ഓവറില്‍ വഴങ്ങിയത് 36 റണ്‍സ്
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ബുമ്ര പുറത്ത്, ടീമില്‍ രണ്ട് മാറ്റം