വിരാട് കോലിയും ഇഷാന്‍ കിഷനും ഇനി അഭിഷേക് ശര്‍മയ്ക്ക് പിന്നില്‍; സ്വന്തമാക്കിയത് ഒന്നില്‍ കൂടുതല്‍ റെക്കോഡുകള്‍

Published : Oct 27, 2026, 05:13 PM IST
Abhishek Sharma

Synopsis

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ 35 പന്തിൽ സെഞ്ച്വറി നേടി അഭിഷേക് ശർമ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഈ വെടിക്കെട്ട് പ്രകടനത്തോടെ വിരാട് കോലിയുടെയും ഇഷാൻ കിഷന്റെയും ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് താരം തിരുത്തിക്കുറിച്ചത്.

വെല്ലിംഗ്ടണ്‍: വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ്മയുടെ ഉഗ്രന്‍ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ വെറും 13.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി (199/4). 38 പന്തില്‍ 113 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. വെറും 35 പന്തില്‍ സെഞ്ച്വറി തികച്ച ഈ ഇടങ്കയ്യന്‍ ബാറ്റര്‍, ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അഭിഷേകിന്റെ കടന്നാക്രമണത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ നിസ്സഹായരായി. ഈ തകര്‍പ്പന്‍ വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യ സ്വന്തം പേരില്‍ തിരുത്തിക്കുറിച്ചത്.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അഭിഷേക് സ്വന്തമാക്കി. 430 മത്സരങ്ങളില്‍ നിന്ന് 10 സെഞ്ച്വറികള്‍ നേടിയിട്ടുള്ള വിരാട് കോലിയെയാണ് അഭിഷേക് മറികടന്നത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്താനും അഭിഷേകിന് സാധിച്ചു. ക്രിസ് ഗെയ്ല്‍ (22), ബാബര്‍ അസം (13) എന്നിവര്‍ മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്.

ന്യൂസിലന്‍ഡിനെതിരെ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയാണിത്. ഈ വര്‍ഷം തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ 42 പന്തില്‍ നേടിയ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്. ന്യൂസിലന്‍ഡില്‍ വെച്ച് നടക്കുന്ന ടി20 മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഭിഷേക് കുറിച്ചു. 2025-ല്‍ നെല്‍സണില്‍ ന്യൂസിലന്‍ഡിനെതിരെ കുശാല്‍ പെരേര 44 പന്തില്‍ നേടിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? ട്രേഡ് അഭ്യൂഹങ്ങള്‍ ശക്തമാക്കി സിഎസ്‌കെയുടെ സോഷ്യല്‍ മീഡിയ വീഡിയോ
'തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍'; തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍