
സിഡ്നി: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് കിരീടം. മഴ തടസപ്പെടുത്തിയ ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ 19 റണ്‍സിന് കീഴടക്കിയാണ് സിഡ്നി സിക്സേഴ്സ് കിരീടം നേടിയത്. മഴമൂലം 12 ഓവര്‍ വീതമാക്കി കുറച്ച ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍116 റണ്‍സടിച്ചപ്പോള്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.
ബിബിഎല്ലില്‍ ഒന്നില്‍ കൂടുതല്‍ തവണ കിരീടം നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും ഇതോടെ സിഡ്നി സിക്സേഴ്സ് സ്വന്തമാക്കി. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള പെര്‍ത്ത് സ്കോര്‍ച്ചേഴ്സാണ് സിഡ്നി സ്കിക്സേഴ്സിന് മുമ്പിലുള്ളത്. 2012ലാണ് സിഡ്നി സിക്സേഴ്സ് ബിബിഎല്ലില്‍ ഇതിന് മുമ്പ് കിരീടം ചൂടിയത്. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് മെല്‍ബണ്‍ സ്റ്റാര്‍സ് പരാജയമറിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!