ബിഗ് ബാഷ്: മെല്‍ബണ്‍ സ്റ്റാർസിനെ മലര്‍ത്തിയടിച്ച് സിഡ്‌നി സിക്‌സേഴ്‌സ് ചാമ്പ്യൻമാർ

Published : Feb 09, 2020, 08:27 AM IST
ബിഗ് ബാഷ്: മെല്‍ബണ്‍ സ്റ്റാർസിനെ മലര്‍ത്തിയടിച്ച് സിഡ്‌നി സിക്‌സേഴ്‌സ് ചാമ്പ്യൻമാർ

Synopsis

മഴമൂലം 12 ഓവർ വീതമാക്കിക്കുറച്ച ഫൈനലിൽ സിഡ്നിയുടെ 116 റൺസ് പിന്തുടർന്ന മെൽബണ് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ

സിഡ്‌നി: ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ലീഗിൽ സിഡ്നി സിക്‌സേഴ്‌സ് ചാമ്പ്യൻമാർ. സിഡ്നി സിക്‌സേഴ്‌സ് ഫൈനലിൽ 19 റൺസിന് മെൽബൺ സ്റ്റാർസിനെ തോൽപിച്ചു. മഴമൂലം 12 ഓവർ വീതമാക്കിക്കുറച്ച ഫൈനലിൽ സിഡ്നിയുടെ 116 റൺസ് പിന്തുടർന്ന മെൽബണ് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത സിഡ്നിയുടെ ടോപ് സ്‌കോറര്‍ 29 പന്തിൽ 52 റൺസെടുത്ത ജോഷ് ഫിലിപെയാണ്. സ്റ്റീവ് സ്‌‌മിത്ത് 21നും മോയ്‌സസ് ഹെന്‍റി‌ക്ക‌സ് ഏഴിനും ജയിംസ് വിന്‍സ് രണ്ടിലും ഡാനിയല്‍ ഹ്യൂസ് പൂജ്യത്തിനും പുറത്തായി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ടുവീതവും ഡാനിയേല്‍ വോറല്‍ ഒരു വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ സ്റ്റോയിനിസ് പത്തും മാക്‌സ്‌വെൽ അഞ്ചും ഹാൻഡ്സ്‌കോംപ് ആറും റൺസിന് പുറത്തായത് മെൽബണ് തിരിച്ചടിയായി. 38 റണ്‍സെടുത്ത നിക്ക് ലാര്‍ക്കിനാണ് ടോപ് സ്‌കോറര്‍. നേഥൻ ലയൺ 19 റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം തവണയാണ് സിഡ്നി സിക്‌സേഴ്‌സ് ബിഗ് ബാഷ് ലീഗിൽ ചാമ്പ്യൻമാരാവുന്നത്. ജോഷ് ഫിലിപെയാണ് കലാശപ്പോരിലെ താരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍
സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍