പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ ലിവര്‍പൂള്‍ താരങ്ങളെ കാത്തിരിക്കുന്നത് വന്‍ പ്രതിഫലം

Published : Feb 08, 2020, 03:15 PM IST
പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ ലിവര്‍പൂള്‍ താരങ്ങളെ കാത്തിരിക്കുന്നത് വന്‍ പ്രതിഫലം

Synopsis

പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ ലിവര്‍പൂള്‍ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പതിഫലം. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ എത്തിനില്‍ക്കുന്ന ലിവര്‍പൂളിന് 31 കോടി രൂപയാണ് ബോണസായി കിട്ടുക.

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ ലിവര്‍പൂള്‍ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പതിഫലം. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ എത്തിനില്‍ക്കുന്ന ലിവര്‍പൂളിന് 31 കോടി രൂപയാണ് ബോണസായി കിട്ടുക. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച എല്ലാ താരങ്ങളും ബോണസിന് അര്‍ഹരാണ്. കോച്ച് യുര്‍ഗന്‍ ക്ലോപ്പിനെയും വലിയ തുകയാണ് കാത്തിരിക്കുന്നത്. 

പ്രീമിയര്‍ ലീഗില്‍ 25 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 22 പോയിന്റിന്റെ ലീഡാണ് ലിവര്‍പൂളിനുള്ളത്. നിലവിലെ ചാംപ്യന്മരായ മാഞ്ചസ്റ്റര്‍ സിറ്റി 51 പോയിന്റുമായാണ് രണ്ടാംസ്ഥാനത്തുള്ളത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ലിവര്‍പൂള്‍താരങ്ങക്ക് 42 കോടി രൂപ ബോണസായി ലഭിച്ചിരുന്നു.

13 മത്സരങ്ങളാണ് ഇനി ലീഗില്‍ അവസാനിക്കുന്നത്. ശനിയാഴ്ച നോര്‍വിച്ച് സിറ്റിക്കെതിയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന