പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ഹാർദ്ദിക്കിന്‍റെയും അഭിഷേകിന്‍റെയും പരിക്ക്

Published : Sep 27, 2025, 01:36 PM IST
Team India

Synopsis

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോൾ ടീമിന് ആശങ്കയായി ഹാർദിക് പാണ്ഡ്യയുടെയും അഭിഷേക് ശർമ്മയുടെയും പരിക്ക്. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇരുവരും ഫൈനലിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.

ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഫൈനല്‍ പോരാടാത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ശ്രീലങ്കക്കെിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവര്‍ കടമ്പയും കടന്നാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. എന്നാല്‍ ഫൈനലിന് മുമ്പ് ഇന്ത്യക്ക് ഏറ്റവും വലിയ ആശങ്കയായിരിക്കുന്നത് ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും പരിക്കാണ്.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാര്‍ദ്ദിക് മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റെടുത്ത പാണ്ഡ്യ ഇടതുകാല്‍ത്തുടയിലെ പേശിവലിവ് മൂലം പിന്നീട് ഗ്രൗണ്ട് വിട്ടു. പിന്നീട് ഗ്രൗണ്ടിലിറങ്ങിയതുമില്ല. ഹാര്‍ദ്ദിക് നാളെ കളിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്ന് ബൗളിംഗ് പരിശീലകന്‍ മോണി മോര്‍ക്കല്‍ പറഞ്ഞു. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വലതു തുടയില്‍ വേദന അനുഭവപ്പെട്ടത്. പിന്നീട് ഗ്രൗണ്ട് വിട്ട അഭിഷേക് പത്താം ഓവറില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും തിരിച്ചുകയറി. പിന്നീട് ഗ്രൗണ്ടിലിറങ്ങിയില്ല.

അഭിഷേക് കളിച്ചില്ലെങ്കില്‍ പിന്നെ ആര്

ഏഷ്യാ കപ്പില്‍ ഇന്ത്യൻ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരങ്ങളാണ് അഭിഷേകും പാണ്ഡ്യയും. അഭിഷേക് ഇന്ത്യക്ക് നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങളാണ് എതിരാളികള്‍ക്കെതിരെ തുടക്കത്തിലെ ആധിപത്യം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. നാളെ ഫൈനലില്‍ അഭിഷേകിന് കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമത്. ബാറ്റുകൊണ്ട് കാര്യമായ സംഭാവനകള്‍ ചെയ്യാനായില്ലെങ്കിലും പാണ്ഡ്യയാകട്ടെ ജസപ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ ന്യൂബോള്‍ പങ്കിടുന്ന ബൗളറാണ്. പാണ്ഡ്യയുടെ സാന്നിധ്യം ടീം സന്തുലനത്തിനും അനിവാര്യമാണ്.

പാണ്ഡ്യ ന്യൂബോള്‍ എറിയുന്നതുകൊണ്ടാണ് ഇന്ത്യക്ക് മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുന്നത്. അഭിഷേകിന് നാളെ ഫൈനലില്‍ ഇറങ്ങാനായില്ലെങ്കില്‍ സ‍ഞ്ജു സാംസണെ ഓപ്പണിംഗിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഹാര്‍ദ്ദിക്കിന് പകരം ശിവം ദുബെയും തിരിച്ചെത്തിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗില്‍ കായികക്ഷമത വീണ്ടെടുത്തു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായി കളിക്കും; സഞ്ജുവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം
തുടക്കം മുതല്‍ ഒടുക്കം വരെ വീഴാതെ പൊരുതി സഞ്ജു, അര്‍ധ സെഞ്ചുറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക് 120 റണ്‍സ് വിജയലക്ഷ്യം