
ജയ്‌പൂര്‍: ഐപിഎല്‍ 2023 സീസണിന് മുമ്പ് പരിക്കിന്‍റെ തിരിച്ചടിയേറ്റ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. വലംകൈയന്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പതിനാറാം സീസണില്‍ കളിക്കാനാവില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് സ്ഥിരീകരിച്ചു. താരത്തിന്‍റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല എന്നാണ് രാജസ്ഥാന്‍ ടീം അറിയിച്ചിരിക്കുന്നത്. സീസണിലേക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു പ്രസിദ്ധ് കൃഷ്‌ണ.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരമാണ് പ്രസിദ്ധ് കൃഷ്‌ണ. 17 മത്സരങ്ങളില്‍ 8.29 ഇക്കോണമിയില്‍ താരം 19 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഐപിഎല്‍ കരിയറിലാകെ 51 മത്സരങ്ങളില്‍ 49 വിക്കറ്റാണ് താരത്തിന്‍റെ സമ്പാദ്യം. ടീം ഇന്ത്യയെ 2022 ഓഗസ്റ്റിലെ സിംബാബ്‌വെ പര്യടനത്തില്‍ അവസാനമായി പ്രതിനിധീകരിച്ച പ്രസിദ്ധ് പരിക്കേറ്റതിനെ തുടര്‍ന്ന് പിന്നാലെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമായിരുന്നു. ഇന്ത്യക്കായി 14 ഏകദിനങ്ങളില്‍ 5.32 ഇക്കോണമിയില്‍ 25 വിക്കറ്റ് വീഴ്‌ത്തി. ഇംഗ്ലണ്ടിനെതിരെ പൂനെയില്‍ 2021 മാര്‍ച്ചിലാണ് പ്രസിദ്ധ് കൃഷ്‌ണ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. ഒക്ടോബറില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് ടീമിലേക്ക് തിരിച്ചുവരാനാകും എന്ന പ്രതീക്ഷയിലാണ് താരം. അല്ലെങ്കില്‍ ടൂര്‍ണമെന്‍റിനുള്ള ടീമിലേക്ക് പ്രസിദ്ധിനെ പരിഗണിച്ചേക്കില്ല.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.
രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ മറ്റൊരു നഗരത്തിലേക്കും?