പിഎസ്എല്‍ മത്സരത്തിനിടെ വെള്ളപ്പന്ത് ചുവപ്പായി, അമ്പരന്ന് കളിക്കാരും അമ്പയറും, കരിയറിലാദ്യമെന്ന് ലാബുഷെയ്ൻ

Published : Mar 27, 2026, 11:37 AM IST
PSL Ball Colour Change

Synopsis

ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു പന്തിന്‍റെ നിറം മാറ്റം. കളി തുടങ്ങി ഏതാനും ഓവറുകൾ കഴിഞ്ഞപ്പോഴേക്കും പന്തിന്‍റെ നിറം പതുക്കെ മാറിത്തുടങ്ങി.

ലാഹോർ: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഇന്നലെ തുടക്കമായതിന് പിന്നാലെ ലീഗില്‍ ഉപയോഗിക്കുന്ന പന്തുകളുടെയും ജേഴ്സികളുടെയും ഗുണനിലവാരവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ഇന്നലെ നടന്ന ലാഹോർ ഖലന്ദേഴ്സും ഹൈദരാബാദ് കിംഗ്‌സ്‌മെനും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഉപയോഗിച്ച വെള്ള പന്ത് മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ചുവപ്പ് നിറമായി മാറിയതാണ് ആരാധകരെയും കളിക്കാരെയും ഒരുപോലെ കുഴപ്പിച്ചത്.

ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു പന്തിന്‍റെ നിറം മാറ്റം. കളി തുടങ്ങി ഏതാനും ഓവറുകൾ കഴിഞ്ഞപ്പോഴേക്കും പന്തിന്‍റെ നിറം പതുക്കെ മാറിത്തുടങ്ങി. വെളുത്ത നിറത്തിലുള്ള പന്ത് ക്രമേണ ചുവപ്പായി മാറുന്നത് കണ്ട ഹൈദരാബാദ് നായകൻ മാർനസ് ലബുഷെയ്ൻ ഉടൻ തന്നെ അമ്പയറെ സമീപിച്ച് കാര്യം തിരക്കി. രണ്ടാം ഓവർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ അമ്പയറോട് ചോദിച്ചു, എന്താണ് സംഭവിക്കുന്നത്? പന്തിന് ചുവപ്പ് നിറമാണല്ലോ എന്ന്. എന്‍റെ കരിയറിൽ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല- മാർനസ് ലബുഷെയ്ൻ പറഞ്ഞു.

 

പന്തിന് പിന്നിൽ ദുരൂഹതകളൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. ഹൈദരാബാദ് കിംഗ്‌സ്‌മെൻ താരങ്ങൾ ധരിച്ചിരുന്ന മെറൂൺ നിറത്തിലുള്ള ജേഴ്സിയിൽ നിന്നുള്ള ചായം പന്തിലേക്ക് പടർന്നതായിരുന്നു കാരണം. പന്ത് മിനുസപ്പെടുത്തുന്നതിനായി താരങ്ങൾ ജേഴ്സിയിൽ ഉരസിയപ്പോൾ നിറം പന്തിലേക്ക് പകരുകയായിരുന്നു. ബാറ്റിന്‍റെ പെയിന്‍റെ പാഡിലെ നിറമോ പന്തിൽ പറ്റിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വസ്ത്രത്തിൽ നിന്ന് നിറം പടരുന്നത് ആദ്യമായാണെന്ന് ലബുഷെയ്ൻ കൂട്ടിിച്ചേർത്തു.

ജേഴ്സികളുടെ ഗുണനിലവാരത്തിന് പുറമെ പി.എസ്.എല്ലിൽ നടപ്പിലാക്കിയ പുതിയൊരു നിയമവും ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയായി. ഉപഭൂഖണ്ഡത്തിലെ രാത്രികാല മത്സരങ്ങളിൽ മഞ്ഞുവീഴ്ച ടോസ് നേടുന്ന ടീമിന് വലിയ അനുകൂലഘടകമാകാറുണ്ട്. ഇത് ഒഴിവാക്കാൻ ഓരോ ടീമിനും ടോസിന് മുൻപ് രണ്ട് വ്യത്യസ്ത ടീം ലിസ്റ്റുകൾ സമർപ്പിക്കാൻ അനുവാദമുണ്ടാകും. ടോസ് ഫലം അറിഞ്ഞ ശേഷം ഇതിൽ നിന്ന് അനുയോജ്യമായ ഒരു ടീമിനെ നായകൻമാർക്ക് തിരഞ്ഞെടുക്കാമെന്നതാണ് പുതിയ പരിഷ്കാരം. മഞ്ഞുവീഴ്ച മൂലം പന്ത് നനയുന്നതും ബൗളർമാർക്ക് ഗ്രിപ്പ് ലഭിക്കാത്തതും വഴിയുണ്ടാകുന്ന അസന്തുലിതത്വം പരിഹരിക്കാനാണ് ഈ പുതിയ നീക്കം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ല, ഒന്നും തെളിയിക്കാനുമില്ല'; വിമർശകർക്ക് മറുപടിയുമായി ശുഭ്‌മാൻ ഗിൽ
ഐപിഎൽ ചിയർ ലീഡർമാരുടെ പ്രതിഫലം, ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന തുക; കൂടുതൽ നല്‍കുന്ന ടീം