
മുള്ളൻപൂർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് മുൻപ് ഇന്ത്യൻ ടീമിന് തിരിച്ചടി. പരിക്കേറ്റതിനെ തുടർന്ന് പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് ഒഴിവാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയാണ് പ്രസിദ്ധിന് പരിക്കേറ്റത്. പ്രസിദ്ധിന്‍റെ പകരക്കാരനായി അവസാന ഏകദിനത്തിനുള്ള ടീമില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിൽ അഞ്ച് ഓവർ മാത്രമാണ് പ്രസിദ്ധ് ബൗള്‍ ചെയ്തത്. 45 റൺസ് വഴങ്ങി ഒരു വിക്കറ്റും പ്രസിദ്ധ് വീഴ്ത്തിയിരുന്നു. ഇന്ത്യൻ ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 405 റൺസ് അടിച്ചെടുത്തിരുന്നു. പരിക്കേറ്റ പ്രസിദ്ധ് നിലവിൽ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും സ്കാനിംഗിന് വിധേയനാകുമെന്നും ബാറ്റിങ് കോച്ച് സിതാംഷു കോട്ടക് വ്യക്തമാക്കി.
ശനിയാഴ്ച മുള്ളൻപൂരിലാണ് വിന്‍ഡീസിനെതിരായ ഏദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനകം തന്നെ (2-0) സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 6 മുതൽ ലക്നൗവിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പ്രസിദ്ധ് കൃഷ്ണ ഉൾപ്പെട്ടിട്ടില്ല.
മൂന്നാം ഏകദിനത്തിൽ പ്രസിദ്ധിന് പകരം മുഹമ്മദ് സിറാജോ നിതീഷ് കുമാര്‍ റെഡ്ഡിയോ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സിറാജ് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നില്ല. കാര്യവട്ടത്ത് നടന്ന ആദ്യ ഏകദിനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചെങ്കിലും നിരാശപ്പെടുത്തിയിരുന്നു. പ്രസിദ്ധിനൊപ്പം ആഖിബ് നബിയും ഗുര്‍നൂര്‍ ബ്രാറുമാണ് രണ്ടാം ഏകദിനത്തില്‍ പേസര്‍മാരായി കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!